• Logo

Allied Publications

Middle East & Gulf
ദുബായ് കെഎംസിസി "ദവ സ്നേഹക്കൂട്ട്' സംഘടിപ്പിച്ചു
Share
ദുബായ് : ദുബായ് കെ എംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന ദവ പദ്ധതി പേരു പോലെ തന്നെ നിത്യ രോഗികൾക്കുള്ള ശമന മാർഗമാണെന്നു ദുബായ് കെ എംസിസി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ. ദവയിൽ സഹകരിച്ചവരുടെ സ്നേഹ സംഗമം "ദവയുടെ സ്നേഹക്കൂട്ട്' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിത്യ രോഗികൾക്ക് ഒരു ആശ്വാസം എന്ന നിലയിൽ അവർക്ക് മരുന്നിനുള്ള ഒരു സഹായം ചെയ്യുക എന്നതാണ് "ദവ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സൗദി കെ എംസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്‍റ് അഷ്‌റഫ് വേങ്ങര മുഖ്യാതിഥി ആയിരുന്നു. ഹൃസ്വസന്ദർശനാർഥം ദുബായിൽ എത്തിയ മുസ് ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചയാത്ത് സെക്രട്ടി മനാഫ് എടനീരിനെ യോഗത്തിൽ ആദരിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡന്‍റ് നൂറുദ്ദീൻ സി.എച്ചിനെയും ജനറൽ സെക്രട്ടറി സലാം കന്നിപ്പാടിനെയും ട്രഷറർ ഹനീഫ് ടി.ആർനെയും ഉപാധ്യക്ഷൻ ഇ.ബി അഹമ്മദ്, സെക്രട്ടറി ഫൈസൽ മുഹ്‌സിന്,കാസർഗോഡ് മണ്ഡലം പ്രസിഡന്‍റ് ഫൈസൽ പട്ടേൽ, ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി സിദ്ദിഖ് ചൗക്കി , ഉപാധ്യക്ഷൻ സുബൈർ അബ്ദുള്ള,അബ്ദുള്ള ബെളിഞ്ചം,സെക്രട്ടറി
എം.എസ് ഹമീദ്, സഫ്‌വാൻ അണങ്കൂറിനെയും യോഗം ആദരിച്ചു.

ദവ പദ്ധതിയുമായി സഹകരിച്ചവർക്ക് ഇബ്രാഹിം എളേറ്റിൽ ഉപഹാരം നൽകി. യോഗത്തിൽ ഹാരിസ് ബ്രതെഴ്സ്,സർഫറാസ് റഹ്മാൻ,ഗഫൂർ ഊദ് ,ഹനീഫ് അണങ്കൂർ,ജഫാർ കുന്നിൽ,കാമിൽ ബാങ്കോട്,ഹാരിസ് കച്ചേരി,ഷിഫാസ്,സമീൽ, അഹമ്മദ് വെൽഫിറ്റ്,ജാഫർ ഇല്ലല്ലാഹ്‌,ഹാഷിം വെൽഫിറ്റ്,മൻസൂർ എന്നിവർ സംബന്ധിച്ചു.

പ്രസിഡന്റ് ഫൈസൽ മുഹ്‌സിന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതവും ഉപാധ്യക്ഷൻ കാദർ ബാങ്കോട് നന്ദിയും പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.