• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ (KEA) 201719 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബ്ബാ​സി​യ ഹെ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്നു. മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന്‍റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​സി​ഡ​ന്‍റ് അ​സീ​സ് പാ​ലാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി റ​സാ​ഖ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​സീ​ർ എ​ടേ​ക്കാ​ട് ആ​മു​ഖ​പ്ര​സം​ഗ​വും റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി സ്വാ​ഗ​ത പ്ര​സം​ഗ​വും നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ശ​ദ​മാ​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി​യും, സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ ഉ​നൈ​സ് ന​ടു​ക്ക​ണ്ടി​യും അ​വ​ത​രി​പ്പി​ച്ചു. യാ​ക്കൂ​ബ് എ​ല​ത്തൂ​ർ ഉ​ദ്ബോ​ധ​ന പ്ര​സം​ഗ​വും ന​ട​ത്തി.

ഇ.​കെ. റ​സാ​ക്ക് ഹാ​ജി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ന്ന പു​തി​യ ക​മ്മി​റ്റി (201920) തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും അ​സീ​സ് പാ​ലാ​ട്ടി​നെ പ്ര​സി​ഡ​ന്‍റാ​യി ഐ​ക്യ​ക​ണ്ടെ​നെ തെ​രെ​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി നാ​സ​ർ എം ​കെ, ട്ര​ഷ​റ​ർ ആ​യി റി​ഹാ​ബ് ന​ടു​ക്ക​ണ്ടി എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. .മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഇ ​കെ റ​സാ​ഖ് ഹാ​ജി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), യൂ​സ​ഫ് മാ​ട്ടു​വ​യി​ൽ, യാ​ക്കൂ​ബ് എ​ല​ത്തൂ​ർ, റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), സി​ദ്ധി​ഖ് പാ​ണ്ടി​ക​ശാ​ല​യി​ൽ, ഫി​റോ​സ് നാ​ല​ക​ത്ത്, മു​നീ​ർ മ​ക്കാ​റി (വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​ർ), അ​ർ​ഷ​ദ് ന​ടു​ക്ക​ണ്ടി, ആ​ലി കു​ഞ്ഞി ക​ള​ത്തി​ൽ, ഇ​ബ്രാ​ഹിം തൈ ​തോ​ട്ട​ത്തി​ൽ (ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​മാ​ർ), ഷ​മീ​ൻ ഉ​മ്മ​ർ (ജോ​യ​ൻ​റ് ട്ര​ഷ​റ​ർ) തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ബ​ഷീ​ർ നെ​ല്ലി​യോ​ട്ട് , അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ, ഫൈ​സ​ൽ ന​ടു​ക്ക​ണ്ടി, ഫാ​ഹി​സ് മാ​ട്ടു​വ​യി​ൽ, ആ​രി​ഫ് എ​ൻ ആ​ർ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ എ​ൻ, ന​സീ​ർ എ​ടേ​ക്കാ​ട്, ബ​ഷീ​ർ മാ​ളി​യേ​ക്ക​ൽ, ജു​നൈ​ദ് പാ​ലാ​ട്ട്, ഉ​നൈ​സ് ന​ടു​ക്ക​ണ്ടി, ആ​ഷി​ഖ് എ​ൻ ആ​ർ, ഹ​ബീ​ബ് എ​ടേ​ക്കാ​ട്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ക​ള​ത്തി​ൽ, ഹാ​ഫി​സ് മാ​ട്ടു​വ​യി​ൽ, ഷാ​ഫി ന​ടു​ക്ക​ണ്ടി, സ​ബീ​ബ് മൊ​യ്തീ​ൻ, പെ​ർ​വീ​സ് ഖാ​ൻ കെ.​പി എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.