• Logo

Allied Publications

Middle East & Gulf
കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി കെ.​ജെ. തോ​മ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി
Share
റി​യാ​ദ്: സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ദേ​ശാ​ഭി​മാ​നി ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യ കെ.​ജെ.​തോ​മ​സി​ന് റി​യാ​ദി​ലെ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വ​ർ​ഗീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കി ക​ലാ​പം സൃ​ഷ്ടി​ച്ച് ഹി​ന്ദു​ത്വ വോ​ട്ടു​ക​ൾ നേ​ടി അ​ധി​കാ​രം ക​യ്യ​ട​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ഉ​ത്ത​രേ​ന്ത്യ​ൻ മോ​ഡ​ൽ പ​രീ​ക്ഷ​ണം കേ​ര​ള​ത്തി​ൽ വി​ല​പ്പോ​കി​ല്ലെ​ന്ന് കെ.​ജെ.​തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നൂ​ർ അ​ൽ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്് സു​ധാ​ക​ര​ൻ ക​ല്യാ​ശേ​രി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ സ​തീ​ഷ്കു​മാ​ർ ആ​ശം​സ​യ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കേ​ളി ജോ. ​സെ​ക്ര​ട്ട​റി ന​ന്ദി പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ബി.​പി രാ​ജീ​വ​ൻ, കേ​ളി ജോ.​സെ​ക്ര​ട്ട​റി മേ​ഹ​രൂ​ഫ് പൊ​ന്യം, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ജോ. ​ട്ര​ഷ​റ​ർ വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വി​വി​ധ എ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി, ഏ​രി​യാ ക​മ്മി​റ്റി​ക​ൾ​ക്ക് വേ​ണ്ടി ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ ഏ​രി​യ​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.