• Logo

Allied Publications

Middle East & Gulf
കെഫാക് കെവാല്യൂ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന് ഫെബ്രുവരി ഒന്നിന് പന്ത് ഉരുളും
Share
മിശ്രിഫ് (കുവൈത്ത്): കേരള എക്സ്പറ്റ് ഫുട്ബോള്‍ അസോസിയേഷന്‍ കുവൈത്ത് കെവാല്യൂയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന് ഫെബ്രുവരി ഒന്നിന് (വെള്ളി) പന്ത് ഉരുളും. ഉച്ചകഴിഞ്ഞു 2.30 മുതല്‍ മിശ്‌രിഫിലുള്ള കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആൻഡ് സ്‌പോര്‍ട്‌സ് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം.

കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയില്‍ കെഫാകില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള 800 ല്‍ പരം മലയാളി താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി ബൂട്ടണിയും . രണ്ടര മാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ തിരുവനന്തപുരം , ഏറണാകുളം , തൃശൂര്‍ , മലപ്പുറം , പാലക്കാട് ,കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലാ ടീമുകളോടൊപ്പം ഇടുക്കി,ആലപ്പുഴ,കോട്ടയം , പത്തനംതിട്ട ജില്ലാ ടീമുകള്‍ ഉള്‍പ്പെടുന്ന സതേണ്‍ കേരളയും 2 ഗ്രൂപ്പുകളിലായി ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ ഏറ്റുമുട്ടും .
‌‌
കേരളത്തിലെയും പ്രവാസി ഫുട്ബോളിലെയും പ്രശസ്ത താരങ്ങളായിരുന്ന വെറ്ററന്‍സ് കളിക്കാര്‍ അണിനിരക്കുന്ന മാസ്റ്റേര്‍സ് ലീഗും യുവരക്തങ്ങൾ കൊമ്പുകോർക്കുന്ന സോക്കര്‍ ലീഗുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന 4 ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. അന്തര്‍ജില്ല സോക്കര്‍ ലീഗില്‍ ഇന്ത്യയിലെ വിവിധ പ്രഫഷനല്‍ ക്ലബുകളായ സെസ ഗോവ , മുംബൈ എഫ്‌സി , എഫ്‌സി കൊച്ചിന്‍ , വിവകേരള , ടൈറ്റാനിയം , സെന്‍ട്രല്‍ എക്‌സൈസ് , എസ്ബിടി തുടങ്ങിയ ക്ലബുകളിലും കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിലും യൂണിവേഴ്സിറ്റി തലങ്ങളിലും തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി അണിനിരക്കുന്നു. ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്ന ജില്ലാ ടീമുകള്‍ക്ക് മൂന്ന് അതിഥി താരങ്ങളെ പങ്കെടുപ്പിക്കൻ ഇക്കുറി അവസരമുണ്ടായിരിക്കും.

എല്ലാ വെള്ളിയാഴ്ചകളിലും 2.30 മുതൽ ഇരു കാറ്റഗറിയിലുമായി 4 മത്സരങ്ങള്‍ വീതം നടക്കും. കെഫാകിലെ വിവിധ ക്ലബുകളില്‍ അണിനിരന്നിട്ടുള്ള ഫുട്‌ബോള്‍ താരങ്ങള്‍ തങ്ങളുടെ ജില്ലകള്‍ക്കായി പോരാടുന്ന ആവേശകരമായ ഫുട്‌ബോള്‍ ഉത്സവമാണ് വരുന്ന രണ്ടര മാസക്കാലം കുവൈത്തില്‍ അരങ്ങേറുന്നത്. ഉദ്ഘാടന സെഷനില്‍ കുവൈത്തിലെ ജില്ല അസോസിയേഷന്‍ ഭാരവാഹികള്‍ , മലയാളി പൗരപ്രമുഖര്‍ , കുവൈത്തിലെ മലയാളി ബിസിനസ് പ്രമുഖര്‍, കേഫാക് സ്‌പോൺസർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കിക്കോഫ് നിര്‍വഹിക്കും.

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞു 2.30 മുതല്‍ രാത്രി 9 വരെ ദിവസവും 8 മത്സരങ്ങള്‍ നടക്കും. ഉല്ഘാടന മത്സരത്തില്‍ മാസ്റ്റേര്‍സ് ലീഗില്‍ തൃശൂര്‍ കോഴിക്കോടിനേയും മലപ്പുറം കണ്ണൂരിനേയും , തിരുവനന്തപുരം കസര്‍ഗോഡിനേയും ,സതേണ്‍ കേരള എറണാകുളവുമായി ഏറ്റുമുട്ടും. സോക്കര്‍ ലീഗില്‍ തിരുവനന്തപുരം കോഴിക്കോടിനേയും മലപ്പുറം സതേണ്‍ കേരളേയും വയനാട് ഏറണാകുളത്തേയും കണ്ണൂര്‍ തൃശൂരിനേയും നേരിടും.

കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ ആസ്വാദകര്‍ക്കും മത്സരങ്ങള്‍ കുടുംബസമേതം കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.