• Logo

Allied Publications

Middle East & Gulf
കു​വൈ​ത്ത് ദേ​ശീ​യ​ദി​നം ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 15ന്
Share
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ആ​ദ്യ മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​യാ​യ കു​വൈ​ത്ത് ക​ഐം​സി​സി കു​വൈ​ത്ത് സ്വ​ത​ന്ത്ര്യ​ദി​ന​ത്തോ​ടും വി​മോ​ച​ന​ദി​ന​ത്തോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 15ന് ​അ​ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​സ്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യും പ്ര​മു​ഖ വാ​ഗ്മി​യു​മാ​യ എം.​പി.​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി​യും, മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സും സം​ബ​ന്ധി​ക്കും.

ര​ണ്ടാ​മ​ത് അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫോ​ർ ഇ​ൻ​ഡോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് ച​ട​ങ്ങി​ൽ കൈ​മാ​റും. അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രി​ൽ നി​ന്നും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റും ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ ജൂ​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​വാ​ർ​ഡ് ജേ​താ​വി​നെ ഫെ​ബ്രു​വ​രി ഒ​ന്നി​നു പ്ര​ഖ്യാ​പി​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ളും കു​വൈ​ത്ത് പ്ര​മു​ഖ​രും കു​വൈ​ത്തി​ലെ മ​ത, സാം​സ്കാ​രി​ക, സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്തോ കു​വൈ​ത്ത് ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

കു​വൈ​ത്ത് പ്ര​വാ​സ സം​ഘ​ട​നാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി, അ​ന്നം ത​രു​ന്ന നാ​ടി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​തി​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​നും വി​മോ​ച​ന ദി​ന​ത്തി​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ന​ട​ത്തു​ന്ന സ​മ്മേ​ള​ന​മെ​ന്ന് നി​ല​യി​ലും നാ​ട്ടി​ലെ മ​ണ്ഡ​ലം​ജി​ല്ലാ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പു​തി​യ ഘ​ട​ന​യോ​ടെ കു​വൈ​ത്ത് കെ.​എം.​സി.​സി. സം​സ്ഥാ​ന ക​മ്മ​റ്റി നി​ല​വി​ൽ വ​ന്ന​തി​നു ശേ​ഷം ന​ട​ത്തു​ന്ന മ​ഹാ​സ​മ്മേ​ള​ന​മെ​ന്ന നി​ല​യി​ലും ഇ​തി​ന് പ്ര​ധാ​ന്യ​മേ​റെ​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​നു വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യാ​ത്രാ സൗ​ക​ര്യ​വും സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും ഏ​ർ​പ്പാ​ട് ചെ​യ്യു​ന്നു​ണ്ട്.

ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് (പ്ര​സി​ഡ​ന്‍റ്), കെ.​ടി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ (മു​ൻ പ്ര​സി​ഡ​ന്‍റ്) എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​ആ​ർ.​നാ​സ​ർ (ട്ര​ഷ​റ​ർ), സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ (സെ​ക്ര​ട്ട​റി), ഷ​ഹീ​ദ് പ​ട്ടി​ല്ല​ത്ത് (വൈ​സ്.​പ്ര​സി​ഡ​ണ്ട്), ഹാ​രി​സ് വ​ള്ളി​യോ​ത്ത് (വൈ​സ്.​പ്ര​സി​ഡ​ന്‍റ്), എ​ഞ്ചി.​മു​ഷ്താ​ഖ് (സെ​ക്ര​ട്ട​റി & മീ​ഡി​യ ചെ​യ​ർ​മാ​ൻ), ടി.​ടി.​ഷം​സു (സെ​ക്ര​ട്ട​റി), ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ (സെ​ക്ര​ട്ട​റി), റ​സാ​ഖ് അ​യ്യൂ​ർ സെ​ക്ര​ട്ട​റി (സെ​ക്ര​ട്ട​റി), നാ​സ​ർ പ​ട്ടാ​ന്പി (കാ​ലി​ക്ക​റ്റ് ലൈ​വ്) എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.