• Logo

Allied Publications

Middle East & Gulf
" വൺ ബ്ലഡ് വൺ ഇന്ത്യ" ഹ്രസ്വചിത്രത്തിന്‍റെ വിജയാഘോഷം ഫെബ്രുവരി നാലിന്
Share
കുവൈത്ത് സിറ്റി : ക്യാപിറ്റോൾ സിനിമ ക്ലിക്ക്‌സിന്‍റെ ആഭിമുഖ്യത്തിൽ യുണീമണി എക്സ്ചേഞ്ചുമായി ചേർന്ന് അവതരിപ്പിച്ച " വൺ ബ്ലഡ് വൺ ഇന്ത്യ" പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണ മികവുകൊണ്ട് കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നു.

യുദ്ധഭൂമിയിൽ ഒരു സൈനികനെ അവസാനനിമിഷമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തന്‍റെ ജീവിതാഭിലാഷമായിരുന്നു സൈനിക വൃത്തിയിലേക്ക് ഒരു യുവാവ് പ്രവേശിക്കുന്നതും അവസാനം യുദ്ധഭൂമിയിൽ അദ്ദേഹത്തിന്‍റെ അന്ത്യ നിമിഷങ്ങളും 13 മിനിറ്റ് മാത്രമുള്ള ഈ ഹ്രസ്വചിത്രം വരച്ചുകാട്ടുന്നു.

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഓൺലൈൻ റിലീസായ ഹ്രസ്വചിത്രത്തിന് പിന്നിൽ കുവൈറ്റ് പ്രവാസികളാണ്. അബ്ദാലി വഫറ മരുഭൂമികളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ചിത്രത്തിന്‍റെ സംവിധാനം ലിബിൻ കെ ബേബിയും കാമറ മാത്യു സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. ജോയൽ ജോസഫ്, റിൻസി മോൾ ജേക്കബ് എന്നിവരാണ് അഭിനേതാക്കള്‍ . എഡിറ്റിംഗ് സൂരജ് എസ് പ്ളാന്തോട്ടത്തിലും ശബ്ദലേഖനം രഞ്ജു രാജ് മാത്യുവും ,മിക്സിങ് മസൂദും നിര്‍വഹിച്ചു.

ചിത്രത്തിന്‍റെ വിജയാഘോഷവും ക്യാപിറ്റോൾ സിനിമ ക്ലിക്‌സ് നടത്തിയ ടിക് ടോക് വൈറൽ കട്ട്സ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും അണിയറപ്രവർത്തകർക്കുള്ള ആദരവും ഫെബ്രുവരി 4 ന് വൈകുന്നേരം 5ന് അബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട സദസിനു മുൻപിൽ നടത്തും. ക്യാപിറ്റോൾ സിനിമ ക്ലിക്സിന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് അതേ വേദിയിൽ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.