• Logo

Allied Publications

Middle East & Gulf
യു ടി എസ് സി മൂന്നാം സെവൻസ് സോക്കർ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം
Share
ജിദ്ദ: യുടിഎസ് സി മൂന്നാം സെവൻസ് സോക്കർ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. ഉത്സവ പ്രതീതി ഉണർത്തിയ ഉദ്ഘാടന ദിവസത്തെ ആദ്യ മത്സരത്തിൽ യൂത്ത് ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മുൻ ചാമ്പ്യന്മാരായ ഇഎഫ്എസ് എഫ്സി യെ പരാജയപ്പെടുത്തി. മികച്ച മുന്നേറ്റം നടത്തിയ യൂത്ത് ഇന്ത്യയ്ക്ക് വേണ്ടി ഏഴാം മിനുട്ടിലും പതിനാലാം മിനിറ്റിലും ഗോൾ നേടിയ അനൂപ് ആണ് മാൻ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ കാറ്റലോണിയ എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ന്യൂ കാസിൽ കോട്ടപ്പുറത്തിനെ പരാജയപ്പെടുത്തി. കാറ്റലോണിയക്ക് വേണ്ടി ആസാം രണ്ടു ഗോൾ നേടി. കളിയിലുടനീളം മികച്ച മുന്നേറ്റം നടത്തിയ ക്യാപ്റ്റൻ സൈഫ് ആണ് മാൻ ഓഫ് ദി മാച്ച്.

അണ്ടർ 13 വിഭാഗം മത്സരത്തിൽ സോക്കർ ഫ്രീക്സ് മലർവാടി സ്ട്രൈക്കേഴ്സിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി. അഞ്ചു ഗോളുകൾ നേടിയ നിഹാൽ ആണ് മാൻ ഓഫ് ദി മാച്ച്.

സീനിയർസ് ലീഗ് റൗണ്ടിലെ മൂന്നാമത്തെ മത്സരത്തിൽ സോക്കർ ബ്രദേഴ്സ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സോക്കാർ ഗയ്‌സിനെ തകർത്തു. മൂന്ന് ഗോളുകൾ നേടിയ മുസാഫർ ഷെയ്ഖ് അജി ആണ് മാൻ ഓഫ് ദി മാച്ച്.

ഉദ്ഘാടന ദിവസത്തെ ആവേശകരമായ അവസാന ലീഗ് മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ജെഎസ് സി സീനിയർസ് മറുപടിയില്ലാതെ രണ്ട് ഗോളുകൾക്ക് ഐടിഎൽ എഫ്സി യെ പരാജയപ്പെടുത്തി. 29ാം മിനുട്ടിൽ ഷക്കീറും 49 ാം മിനുട്ടിൽ ഹാസിമും ഓരോ ഗോളുകൾ നേടി. ജെഎസ് സി യുടെ ഗോൾ വല സുരക്ഷിതമായി കാത്ത ഷറഫുദ്ദിൻ ആണ് മാൻ ഓഫ് ദി മാച്ച്.

വിശിഷ്ടാതിഥികളായ ഹൈദർ കെ.ടി (മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലേയർ), മിർ ഗസാഫാർ അലി സാക്കി (സെക്രട്ടറി സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക് & മുൻ സന്തോഷ് ട്രോഫി പ്ലേയർ) ഷമീം ബാബു (ഇറാം ഗ്രൂപ്പ് ഏരിയ മാനേജർ) എന്നിവർ ചേർന്ന് സോക്കർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്‌തു. ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫുഡ്‌സ്റ്റാൾ കാണികൾക്കും കളിക്കാർക്കും രുചികരമായ തലശേരി പലഹാരങ്ങളുടെ വിരുന്ന് തന്നെ ഒരുക്കി.

അവസാന ലീഗ് റൌണ്ട് മത്സരങ്ങൾ ഫെബ്രുവരി 8 നും സെമി ഫൈനൽ മത്സരങ്ങൾ 15 നും ഫൈനൽ ഫെബ്രുവരി 22 നും നടക്കും. വൈകുന്നേരം 6 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ ബനി മാലിക്കിലെ ശബാബി സ്പോർട്സ് സിറ്റിയിലാണ് നടക്കുന്നത്. ഹാസ്‌കോ മുഖ്യ പ്രായോജകരായ ടൂർണമെന്‍റ് ഇറാം ഗ്രൂപ്പ്, അൽ കബീർ ഫുഡ്സ് എന്നിവരാണ് ടൂർണമെന്‍റിന്‍റെ സഹ പ്രായോജകർ.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.