• Logo

Allied Publications

Middle East & Gulf
ഫോക്കിന് പുതിയ നേതൃത്വം
Share
കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കെ. ഓമനക്കുട്ടൻ (പ്രസിഡന്‍റ്), അനൂപ് കുമാർ, രജിത് കെ.സി., സാബു ടി.വി. (വൈസ് പ്രസിഡന്‍റുമാർ), സേവ്യർ ആന്‍റണി (ജനറൽ സെക്രട്ടറി), വിനോജ് കുമാർ (ട്രഷറർ), മഹേഷ് കുമാർ (ജോയിന്‍റ് ട്രഷറർ), പി. ലിജീഷ് (അഡ്മിൻ), കെ. ഷാജി (ആർട്സ് ആൻഡ് സ്പോർട്സ്) എന്നിവരേയും ഉദയരാജ് പി.വി (ചാരിറ്റി) ശ്രീഷിൻ എം.വി (മെമ്പർഷിപ്പ്) എന്നിവരെ സെക്രട്ടറിമാരായും, 14 അംഗ കേന്ദ്രകമ്മിറ്റി എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

അബാസിയ ഓക്സ്ഫോർഡ് പാകിസ്ഥാനി സ്‌കൂളിൽ നടന്ന വാർഷിക പൊതുയോഗം മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഫോക് വൈസ് പ്രസിഡന്‍റ് അനൂപ് കുമാർ സ്വാഗതം ആശംസിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഫാഹഹീൽ നോർത്ത് അംഗങ്ങളായ കെ.വി ദിവാകരനും കുടുംബത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി, തദവസരത്തിൽ ഫോക് മലയാളം ഭാഷ അധ്യാപകരെയും വാർഷികാഘോഷത്തിൽ ഫോക് വനിതാവേദി അവതരിപ്പിച്ച നൃത്ത സംഗീത ശില്പമായ വീരാംഗനയുടെ സംവിധായകൻ രാജീവ് എം.വിയെയും ആദരിച്ചു.

ബി.പി സുരേന്ദ്രൻ, വിജയേഷ്‌ കെ.വി, ജിതേഷ് എം.പി എന്നിവരടങ്ങിയ പ്രസീഡിയം, ജനറൽ ബോഡി യോഗം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സേവ്യർ ആന്‍റണി പ്രവർത്തന റിപ്പോർട്ടും ചാരിറ്റി സെക്രട്ടറി ഹരിപ്രസാദ് യു.കെ ചാരിറ്റി റിപ്പോർട്ടും, ട്രഷറർ വിനോജ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.

ശശികുമാർ പി, ജോസഫ് മാത്യു, മനോജ് ഒ.എം, എന്നിവർ മിനുട്സ് കമ്മിറ്റിയുടെയും പ്രവീൺ അടുത്തില, ശ്രീഷ ദയാനന്ദൻ എന്നിവർ പ്രമേയ കമ്മിറ്റിയുടെയും സാബു ടി.വി, സലിം എം.എൻ, അമൃത മഞ്ജീഷ് എന്നിവർ രജിസ്‌ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ നിർവഹിച്ചു. പുതിയ പ്രസിഡന്‍റ് കെ. ഓമനക്കുട്ടൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.