• Logo

Allied Publications

Middle East & Gulf
മുഹമ്മദ് നബിയെ അറിയുക, അറിയിക്കുക
Share
സാൽമിയ (കുവൈത്ത്): മാനവരാശിക്കാകമാനം മാർഗദർശിയായ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും അടുത്തറിയാൻ പൊതുസമൂഹം മുൻവിധികളില്ലാതെ മുന്നോട്ടുവരണമെന്ന് വിസ്‌ഡം വിദ്യാഭ്യാസ സമിതി അംഗം ശമീർ നദ് വി . കുവൈത്ത് കേരള ഇസ്'ലാഹീ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലൈറ്റ് കോൺഫറൻസിന്‍റെ പ്രചാരണോദ്ഘാടനസംഗമത്തിൽ 'മുഹമ്മദുർറസൂലുല്ല: പൊരുളും പ്രയോഗവും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സന്മാർഗത്തിന്‍റേയും സമാധാനത്തിന്‍റേയും പ്രചാരകനായ പ്രവാചകനെക്കുറിച്ച് വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങളും തെറ്റിദ്ധാരണകളും വർധിച്ചുവരുന്നുണ്ട് . പ്രവാചകദൗത്യത്തിന്‍റെ അന്തസത്ത ഉൾക്കൊള്ളാനാവുംവിധം നബിയുടെ ജീവിതവും പ്രബോധനവും ആഴത്തിൽ പഠിക്കാനും സമൂഹത്തിന് അറിയിച്ചുകൊടുക്കാനും വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

സാൽമിയ നജാത്ത് ബോയ്‌സ്‌ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സെന്‍റർ വൈസ് പ്രസിഡന്‍റ് സകീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 22 മുതൽ 25 വരെ 'മുഹമ്മദ് നബി: മാതൃക, അനുധാവനം' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ പ്രചാരണോദ്ഘാടനം സെന്‍റർ പ്രസിഡന്‍റ് പി.എൻ. അബ്‌ദുൾലത്തീഫ് മദനി നിർവഹിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അശ്‌റഫ് എകരൂൽ ആമുഖപ്രഭാഷണം നിർവഹിച്ചു. സുനാഷ് ശുകൂർ, അബ്‌ദുൽ അസീസ് നരക്കോട്, സമീർ എകരൂൽ പ്രസംഗിച്ചു. സമ്മേളനപ്രമേയത്തിലുള്ള ലഘുപുസ്‌തകം സംഗമത്തിൽ പ്രകാശനം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.