• Logo

Allied Publications

Middle East & Gulf
സാരഥി സര്‍ഗസംഗമം2019
Share
കുവൈത്ത്: സാരഥി കുവൈത്തിന്‍റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള രാഗ, ഭാവ, താള മേളങ്ങളുടെ സംഗമവേദിയായ "സര്‍ഗസംഗമം' ഈ വര്‍ഷവും അരങ്ങേറി.

മൂന്ന് ദിവസങ്ങളിലായി നാല് വിവിധ വേദികളിലായി 50 ലധികം മത്സര ഇനങ്ങളിലായി കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍,സീനിയര്‍, ജനറല്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി 13 സാരഥി പ്രാദേശികസമിതികളില്‍ നിന്നായി 800ൽ പരം മല്‍ത്സരാര്‍ഥികള്‍ മാറ്റുരച്ചു.

ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഖൈത്താനിൽ നടന്ന സമാപന സമ്മേളനം സാരഥി പ്രസിഡന്‍റ് കെ.വി. സുഗുണൻ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സിജു സദാശിവൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സാരഥി ജനറല്‍ സെക്രട്ടറി കെ.ആർ. അജി, സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത്, ട്രസ്റ്റ് വൈസ് ചെയർമാൻ സജീവ് നാരായണന്‍,ട്രസ്റ്റ് സെക്രട്ടറി സജീവ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സാരഥി ട്രഷറര്‍ സി.വി. ബിജു നന്ദി പറഞ്ഞു.

സാരഥി കുവൈറ്റ് ഫെബ്രുവരി 25ന് നടത്തുന്ന കാർണിവൽ "ഇന്ത്യ ഫെസ്റ്റ് 2019 " ന്‍റെ Flyer പ്രകാശനം സാരഥി കുവൈറ്റിന്‍റെ Annual Sponsor ആയ BEC (Bahrain Exchange Company) മാർക്കറ്റിംഗ് മാനേജർ രാംദാസ് നായർ, ഇന്ത്യ ഫെസ്റ്റ് കൺവീനർ എൻ.എസ് ജയകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. തുടർന്നു നടന്ന സർഗസംഗമത്തിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും പ്രശസ്തിപത്രവും വിതരണം ചെയ്തു.

വിവിധ വിഭാഗങ്ങളില്‍ കലാതിലകം,കലാപ്രതിഭ പട്ടത്തിന് അര്‍ഹരായവരുടെ പേരുകള്‍ താഴെ ചുവടെ:

സബ്ജൂണിയര്‍ വിഭാഗത്തിൽ ഹൃഷികേശ് സുദർശൻ (കലാപ്രതിഭ) ദേവപ്രിയ ദീപക് (കലാതിലകം).

ജൂണിയര്‍ വിഭാഗത്തിൽ മിലൻ റെജി (കലാപ്രതിഭ) കൃഷ്ണേന്ദു വിനോദ് (കലാതിലകം).

സീനിയര്‍ വിഭാഗത്തിൽ നിഖിൽ സുധാകരൻ (കലാപ്രതിഭ) അനഖ വിനോദ് (കലാതിലകം)

ജനറല്‍ വിഭാഗത്തിൽ കെ.പി. സുരേഷ് (കലാപ്രതിഭ), സിന്ധു വിനോദ് (കലാതിലകം).

ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന പ്രാദേശികസമിതിക്കുള്ള എവറോളിംഗ് ട്രോഫിക്ക് ഫാഹഹീൽ പ്രാദേശിക സമിതിയും രണ്ടാം സ്ഥാനത്തിന് മംഗഫ് ഈസ്റ്റ് പ്രാദേശിക സമിതിയും അര്‍ഹരായി.

റിപ്പോർട്ട്: സലിം കോട്ടയിൽ

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.