• Logo

Allied Publications

Middle East & Gulf
അൽ റയാൻ യുണൈറ്റഡ് എ ടീം ജേതാക്കൾ
Share
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ സൗത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെവിവെയ്റ്റ് വടംവലി മത്സരത്തിൽ അൽ റയാൻ യുണൈറ്റഡ് എ ടീം ജേതാക്കളായി.

14 ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ പ്രീമിയർ മക്കയെ പരാജയപ്പെടുത്തിയാണ് അൽ റയാൻ യുണൈറ്റഡ് എ ഒന്നാം സമ്മാനമായ 1501 റിയാൽ പ്രൈസ് മണിയും മുട്ടനാടും എവർ റോളിംഗ് ട്രോഫിയും സ്വന്തമാക്കിയത്.

സൗഹൃദം ആഘോഷിക്കുക എന്നപേരിൽ സൗദിയിൽ ഉടനീളം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്‍റെ ഭാഗമായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. ജിദ്ദ ഖാലിദ് ഇബ്നു വലീദ് ഗ്രൗണ്ടിൽ രാത്രി ഒമ്പതു മുതൽ പുലർച്ച വരെ നീണ്ടുനിന്ന ആവേശകരമായ മൽസരത്തിൽ വീറുറ്റ പ്രകടനം കാഴ്ചവച്ച പ്രീമിയർ മക്ക 750 റിയാൽ പ്രൈസ്മണിയും മൂന്ന് പൂവൻകോഴിയും ട്രോഫിയും അടങ്ങുന്ന രണ്ടാം സമ്മാനം കരസ്ഥമാക്കി.

ജിദ്ദയിലെ വടംവലി മത്സരങ്ങളിൽ താര രാജാവായി അറിയപ്പെടുന്ന കസവ് കാളികാവിനെ മികച്ച പോരാട്ടത്തിലൂടെ പിന്തള്ളിയ അൽ റയാൻ യുണൈറ്റഡ് ബിക്കാണ് മൂന്നാം സമ്മാനമായ 501 റിയാലും ട്രോഫിയും ലഭിച്ചത്. നാലാം സ്ഥാനം നേടിയ കസവ് കാളികാവിന് 251 റിയാലും അഞ്ചാം സ്ഥാനത്തെത്തിയ മാക്സ് മക്ക റോഡിന് 200 റിയാലും സമ്മാനിച്ചു.

മെയ്ക്കരുത്തും ഐക്യവും സമ്മേളിക്കുന്ന അത്യന്തം ആവേശകരമായ വടംവലി മൽസരം ആസ്വദിക്കാൻ നൂറു കണക്കിനു പേരാണ് ഗ്രൗണ്ടിൽ എത്തിച്ചേർന്നതോടെ ജിദ്ദയിലെ പ്രവാസി കായിക മേളയിൽ ഇതുവരെ കാണാത്ത വൻ ജനക്കൂട്ടത്തിനും മൈതാനം സാക്ഷിയായി.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണൽ സെക്രട്ടറി ശംസുദ്ധീൻ മലപ്പുറം മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അതിഥികളായി എത്തിയ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.എം. അബ്ദുള്ളല, കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി കോയിസൻ ബീരാൻകുട്ടി ,ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡന്‍റ് നൗഷാദ് ചിറയിൻകീഴ്, സെക്രട്ടറി സാദിഖ് വഴിപ്പാറ എന്നിവർ ടീമംഗങ്ങളെ പരിചയപ്പെട്ടു . കബീർ കൊണ്ടോട്ടി, യാഹൂട്ടി തിരുവേഗപ്പുറ ,അഷ്‌റഫ് മേലാറ്റൂർ മത്സരം നിയന്ത്രിച്ചു . പോഗ്രാം കോർഡിനേറ്റർ നൗഷാദ് എടക്കര നന്ദി പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.