• Logo

Allied Publications

Middle East & Gulf
യൂനിമോണി രാഗ് നോസ് ക്രിക്കറ്റ് ടൂർണമെന്‍റ് സീസൺ 2 : പ്രമോഷണൽ യോഗം ചേർന്നു
Share
ഫർവാനിയ (കുവൈത്ത്) : സുലൈബിയ ഗ്രൗണ്ടിൽ ഫെബ്രുവരി 22 മുതൽ മാർച്ച് 8 വരെ നടത്തുന്ന UNIMONI RAGNOS CRICKET TOURNAMENT SEASON 2 ന്‍റെ ആദ്യ പ്രൊമോഷണൽ യോഗം ചേർന്നു.

ഫെബ്രുവരി 6 ന് ഹൈലൈറ്റ് ഫ്ലാറ്റ് ഹാളിൽ ഇസ്ബില്ല്യ ക്ലിനിക് ലാബ് ടെക്‌നിഷ്യൻ ഷഫീഖിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഓൺകോസ്റ്റ് കമ്പനി റീസിവർ ഹെഡ് താഹ ഉദ്ഘാടനം ചെയ്തു. ഫർവാനിയ ഹോസ്പിറ്റൽ വൈറോളജി വിഭാഗം അസിസ്റ്റന്‍റ് ഇൻചാർജ് മൻസൂർ അലി സ്വാഗതം ആശംസിച്ചു. ഹൈലൈറ്റ് ബോയ്സ് ക്യാപ്റ്റൻ ഷഫീർ തേളപ്പുറത്ത് ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. ഷഫീഖ്, മൻസൂർ എന്നിവർക്ക് രജിസ്‌ട്രേഷന്‍റെ ചുമതല നൽകി. ഗ്രൗണ്ടിന്‍റെ തയാറെടുപ്പുകളുടെ ചുമതല ഡെൽറ്റ, വിന്നേഴ്സ് അബാസിയ ടീമുകളുടെ സഹകരണത്തോടെ സഫീറിനും താജുവിനും നൽകി. ഓൺലൈൻ രജിസ്‌ട്രേഷൻ, ഓൺലൈൻ സ്കോറിംഗ്, മെഡൽസ്, സ്റ്റിക്കർ, ബാനർ, ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങൾ മീഡിയ കോഓർഡിനേറ്റർ പി.സി. മുനീർ നിർവഹിക്കും. അമ്പയറിംഗിനായി സഫീർ , താജു, രഞ്ജിത്, പ്രതീപ്, നൗഫൽ, ജിജോ, അനിൽ എന്നിവരെ ചുമതലപ്പെടുത്തി. ടൂർണമെന്‍റിന്‍റെ നിയന്ത്രണം ജോസ്, മൻസൂർ, ഷഫീഖ്, താഹ എന്നിവർക്കാണ്.

ചില സാങ്കേതിക കാരണങ്ങളാൽ 12 ടീം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ അതിനാൽ ആദ്യ ഘട്ടം വിജയിച്ച ടീമുകൾക്കൊപ്പം ഏറ്റവും കൂടുതൽ റൺ റേറ്റ് നേടുന്ന രണ്ടു ടീമുകൾ കൂടി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കും തുടർന്ന് മാർച്ച് ഒന്നിന് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും എട്ടിന് സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും അരങ്ങേറും.

യോഗത്തിൽ താജുദ്ദീൻ നന്ദി പറഞ്ഞു. സഫീർ, താഹ, താജുദ്ദീൻ, ഷഫീഖ്, മൻസൂർ, മുനീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.