• Logo

Allied Publications

Americas
ബെ​ൻ​സേ​ലം സെന്‍റ്​ ലൂ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷനിൽ​ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തുടക്കമായി
Share
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി,യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം കോ​ൺ​ഫ​റ​ൻ​സ് പ്ലാ​നിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ജ​നു​വ​രി 14ന് ​ബെ​ൻ​സേ​ലം സെ​ന്‍റ് ലൂ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡീ​ക്ക​ൻ റോ​യ്സ് മാ​ത്യു പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സു​നി​ൽ കു​ര്യ​ൻ (ഇ​ട​വ​ക സെ​ക്ര​ട്ട​റി) ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ദീ​പ്തി മാ​ത്യു (സു​വ​നീ​ർ എ​ഡി​റ്റ​ർ), റോ​ണ വ​ർ​ഗീ​സ് (സു​വ​നീ​ർ ക​മ്മി​റ്റി അം​ഗം), ലി​സ് പോ​ത്ത​ൻ (ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗം), ഐ​റി​ൻ ജോ​ർ​ജ് (വി​നോ​ദം/​സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ), ബി​പി​ൻ മാ​ത്യു (മീ​ഡി​യ ക​മ്മി​റ്റി
അം​ഗം) എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.



കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ അ​നു​ഭ​വം സു​നി​ൽ കു​ര്യ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​ത് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന ഒ​രേ വി​ശ്വാ​സ​ത്തി​ലു​ള്ള ആ​ളു​ക​ൾ​ക്ക് ഒ​രു​മി​ച്ചു വ​രാ​നു​ള്ള
സ​വി​ശേ​ഷ​മാ​യ അ​വ​സ​ര​മാ​ണ് ന​ൽ​കി​യ​തെ​ന്ന് സു​നി​ൽ അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ ചി​ല​വ​ഴി​ക്കു​ന്ന സ​മ​യം ഭ​ദ്രാ​സ​ന​ത്തി​ലെ കു​ട്ടി​ക​ളു​ടെ
ഭാ​വി​യി​ലേ​ക്കു​ള്ള നി​ക്ഷേ​പ​മാ​യ​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രേ​യും
അ​ദ്ദേ​ഹം പ്രോ​ത്സാ​ഹി​പ്പി​ച്ചു.



ഇ​ത്ത​ര​മൊ​രു മ​ഹ​ത്താ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ടീം ​ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ അ​ഭി​ന​ന്ദി​ച്ചു. ഇ​ട​വ​ക ത​ല​ത്തി​ലും ഭ​ദ്രാ​സ​ന ത​ല​ത്തി​ലും നേ​തൃ​ത്വം ന​ൽ​കി​യ വി​കാ​രി​യു​ടെ​യും ഇ​ട​വ​ക​യി​ലെ നി​ര​വ​ധി മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ​യും
സം​ഭാ​വ​ന​ക​ളെ ഉ​മ്മ​ൻ കാ​പ്പി​ൽ കൃ​ത​ജ്ഞ​ത​യോ​ടെ അ​നു​സ്മ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, തീം, ​പ്ര​സം​ഗ​ക​ർ, സ​മ്മേ​ള​ന വേ​ദി, വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഉ​മ്മ​ൻ സം​സാ​രി ക്കു​ക​യും എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

റോ​ണ വ​റു​ഗീ​സ് സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും പ​ങ്കെ​ടു​ക്കാ​നും പി​ന്തു​ണ​യ്ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ്പി​നെ​ക്കു​റി​ച്ചും ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും ലി​സ് പോ​ത്ത​ൻ സം​സാ​രി​ച്ചു.



സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന വി​നോ​ദ സാ​യാ​ഹ്ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഐ​റി​ൻ ജോ​ർ​ജ് പ​ങ്കു​വയ്​ക്കു​ക​യും ഇ​ട​വ​ക​യു​ടെ പ​ങ്കാ​ളി​ത്തം അ​ഭ്യ​ർ​ഥിക്കു​ക​യും ചെ​യ്തു.

ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ സ​മ​ർ​പ്പി​ച്ചു. ബോ​ബി കോ​രു​ത് ആ​ദ്യ റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി. സു​വ​നീ​റി​ൽ ചേ​ർ​ക്കാ​നു​ള്ള ആ​ശം​സ​ക​ൾ ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി ന​ൽ​കി ജെ​റി​ൻ ജൂ​ബി (ട്ര​സ്റ്റി) പി​ന്തു​ണ അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തും സു​വ​നീ​റി​ൽ ആ​ശം​സ​ക​ൾ ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യും നി​ര​വ​ധി അം​ഗ​ങ്ങ​ൾ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. സു​നി​ൽ കു​ര്യ​ൻ, ജെ​റി​ൻ ജൂ​ബി, അ​നി​ൽ ജോ​ർ​ജ്, ഐ​റി​ൻ ജോ​ർ​ജ്, ഡോ. ​ഗി​ബ്സ​ൺ ജോ​ർ​ജ്, പ്രീ​തി ഫി​ലി​പ്പ്, ഡീ​ക്ക​ൻ റോ​യ്സ് മാ​ത്യു, അ​നി​ത & സാ​ജു ചാ​ക്കോ എ​ന്നി​വ​രാ​ണ് പി​ന്തു​ണ അറിയിച്ചത്.

വി​കാ​രി​യും ഇ​ട​വ​ക അം​ഗ​ങ്ങ​ളും ന​ൽ​കി​യ ഉ​ദാ​ര​മാ​യ പി​ന്തു​ണ​ക്ക് ദീ​പ്തി മാ​ത്യു ന​ന്ദി പ​റ​ഞ്ഞു. 2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ​



ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല,
മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ( 516.439.9087)

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്