• Logo

Allied Publications

Americas
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ നോ​ർ​ത്ത് ടെ​ക്സ‌​സ് പ്രൊ​വി​ൻ​സ്
Share
നോ​ർ​ത്ത് ടെ​ക്സ​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ നോ​ർ​ത്ത് ടെ​ക്സാ​സ് പ്രൊ​വി​ൻ​സ് ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​രോ​ൾ​ട്ട​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന‌​ട​ന്ന പ​രി​പാ​ടി എ​മ്മാ റോ​ബി​ന്‍റെ പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

പു​തി​യ വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​ർ മു​ഖ്യ അ​തി​ഥി​ക​ൾ​ക്കും സ​ദ​സി​ലെ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം അ​ർ​പ്പി​ച്ചു. അ​തോ​ടൊ​പ്പം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ പ്രോ​വി​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഒ​രു അ​വ​ലോ​ക​നം ന​ട​ത്തി.

മു​ഖ്യ​അ​തി​ഥി​യാ​യ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ ച​ർ​ച്ച് വി​കാ​രി റ​വ. ഫാ. ​മാ​ത്യു എം. ​ജേ​ക്ക​ബ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്ത​പി​ള്ള, ഡ​ബ്ല്യു​എം​സി നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​ർ, ചെ​യ​ർ​മാ​ൻ സു​കു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ, ഡാ​ള​സ് പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​രും മ​റ്റു തി​രി​ക​ൾ കൊ​ളു​ത്തി.‌

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള സ​ത്യ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സി​ന്‍റെ 20242026ലെ ​പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റെ​ടു​ത്തു. മു​ഖ്യ​അ​തി​ഥി​യാ​യ റ​വ. ഫാ. ​മാ​ത്യു എം. ​ജേ​ക്ക​ബ് ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​ന്ദേ​ശം സ​ദ​സി​നു ന​ൽ​കി.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള ആ​ശം​സാ​പ്ര​സം​ഗ​ത്തി​ൽ ഓ​ഗ​സ്റ്റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ട​ക്കാ​ൻ പോ​കു​ന്ന ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​നെ പ​റ്റി സം​സാ​രി​ച്ചു. അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഒ​ർ​ലാ​ണ്ടോ ഫ്ലോ​റി​ഡ​യി​ൽ ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക റീ​ജി​യ​ൺ കോ​ൺ​ഫ​റ​ൻ​സി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ക​യും എ​ല്ലാ​വ​രും വ​ന്ന് സ​ഹ​ക​രി​ച്ച് ഈ ​കോ​ൺ​ഫ​റ​ൻ​സ് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ്, ഡാ​ള​സ് പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്ത വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.



ഡ​ബ്ല്യു​എം​സി നോ​ർ​ത്ത് ടെ​ക്സ​സ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ൾ​ഗാ​നം ശ്ര​ദ്ധേ​യ​മാ​യി. ശീ​ത​ൾ സെ​ബി​ന്‍റെ ന​ർ​ത്ത​ഗി സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ലെ 18 കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് നൃ​ത്തം അ​ര​ങ്ങേ​റി.

ക്രി​ഷാ സ​ക്ക​റി​യ, ജോ​പ്പ​ൻ ആ​ലു​ക്ക​ൽ എ​ന്നി​വ​ർ ശ്രു​തി​മ​ധു​ര​മാ​യ ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ൾ പാ​ടി എ​ല്ലാ​വ​രെ​യും സ​ന്തോ​ഷി​പ്പി​ച്ചു. പ്രെ​യ്സി മാ​ത്യു നൃ​ത്ത സം​വി​ധാ​നം ചെ​യ്ത് ഗ്രേ​സ് ഓ​ഫ് ഡാ​ൻ​സ് ഗ്രൂ​പ്പി​ലെ ആ​റ് ചെ​റി​യ കു​ട്ടി​ക​ൾ വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു സ​ദ​സി​ന്‍റെ കൈ​യ​ടി നേ​ടി.

ഹ​ണി ജി​ജോ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ ലൂ​യി​സ് വി​ൽ ഗ്രൂ​പ്പി​ലെ ഏ​ഴ് യു​വ​സു​ന്ദ​രി​ക​ളു​ടെ ദൃ​ശ്യ​സു​ന്ദ​ര​മാ​യ സി​നി​മാ​റ്റി​ക് ഗ്രൂ​പ്പ് ഡാ​ൻ​സ് കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ മ​ട്ട​മ്മേ​ൽ എ​ല്ലാ​വ​ർ​ക്കും കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു.

തു​ട​ക്കം മു​ത​ൽ പ​രി​പാ​ടി​യു​ടെ അ​വ​സാ​നം വ​രെ എം​സി​യാ​യി പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി സ്മി​ത ജോ​സ​ഫും നി​ഷ തോ​മ​സും വ​ള​രെ ഭം​ഗി​യാ​യി പ്രോ​ഗ്രാം ന​ട​ത്തി. 20242026ലെ ​പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് എ​ല്ലാ​വ​രും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തോ​ടെ മ​ട​ങ്ങി.



20242026 പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ സു​കു വ​ർ​ഗീ​സ്, പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​ർ, സെ​ക്ര​ട്ട​റി സ്മി​ത ജോ​സ​ഫ്, ട്ര​ഷ​റ​ർ സി​റി​ൽ ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ജോ​സ​ഫ് (സി​ജോ) മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ജ​യ​കു​മാ​ർ മ​ട്ട​മ്മേ​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സെ​ലീ​ന ജോ​സ​ഫ്.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ജി​നു ജോ​സ​ഫ്, ഷാ​ജു ജോ​സ​ഫ്, ജോ​പ്പ​ൻ ആ​ലു​ക്ക​ൽ, ആ​ൻ​സി ജോ​സ​ഫ്, ലി​സി സി​റി​ൽ, ഷീ​ബാ മ​ത്താ​യി, പ്രി​യാ ചെ​റി​യാ​ൻ.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.