• Logo

Allied Publications

Americas
മ​നു​ഷ്യ​ർ കു​റ​യു​ന്നു; അ​മേ​രി​ക്ക​യി​ൽ 2100 ഓ​ടെ "പ്രേ​ത​ന​ഗ​ര​ങ്ങ​ള്‍'
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ന​ഗ​ര​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​വ​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ട് വ​ലി​യ ആ​ശ​ങ്ക​യ്ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. യു​എ​സി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലെ​യും ജ​ന​സം​ഖ്യ 12 ശ​ത​മാ​നം മു​ത​ല്‍ 23 ശ​ത​മാ​നം​വ​രെ കു​റ​യു​മെ​ന്നും 2100 ഓ​ടെ ജ​ന​സാ​ന്നി​ധ്യ​മി​ല്ലാ​തെ പ്രേ​ത​ന​ഗ​ര​ങ്ങ​ളാ​യി ചി​ല ന​ഗ​ര​ങ്ങ​ൾ മാ​റു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി നേ​ച്വ​ര്‍ ഡോ​ട്ട് കോ​മാ​ണു റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ജ​ന​സം​ഖ്യ കു​റ​യു​ന്ന​തോ​ടെ ന​ഗ​ര​ങ്ങ​ളു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളാ​കും ആ​ദ്യം വി​ജ​ന​മാ​കു​ക. ക്ര​മാ​നു​ഗ​ത​മാ​യി ന​ഗ​രം​ത​ന്നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടാം.

അ​തേ​സ​മ​യം, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ലു​ള്ള ചി​ല ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ക​യും ആ ​ന​ഗ​ര​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ വി​ക​സി​ക്കു​ക​യും ചെ​യ്യും. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​യി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ഭാ​വി​യി​ൽ ചു​രു​ക്ക​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഗ​താ​ഗ​തം, ശു​ദ്ധ​ജ​ലം, വൈ​ദ്യു​തി, ഇ​ന്‍റ​നെ​റ്റ് ല​ഭ്യ​ത എ​ന്നി​വ​യെ​യെ​ല്ലാം ഇ​തു ബാ​ധി​ച്ചേ​ക്കാം.

ന​ഗ​ര​ങ്ങ​ളി​ലെ ജ​ന​ജീ​വി​ത​ത്തെ സ​ജീ​വ​മാ​യി നി​ര്‍​ത്തു​ന്ന​തി​ൽ പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രി​നും സി​റ്റി പ്ലാ​ന​ര്‍​മാ​ര്‍​ക്കും വ​ലി​യ പ​ങ്കു​ണ്ടെ​ന്നു പ​റ​യു​ന്ന പ​ഠ​നം, സ​മൂ​ഹ​ത്തി​നാ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ ന​ല്‍​കി​യും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചും ന​ഗ​ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ നി​ല​നി​ര്‍​ത്താ​നാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.