• Logo

Allied Publications

Americas
മി​ഡ്‌ലൻഡ് പാ​ർ​ക്ക് സെന്‍റ്​ സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ന്യൂ​ജേ​ഴ്സി: മി​ഡ്‌ലൻഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ നാ​ല്പ​താം വാ​ർ​ഷി​ക പെ​രു​ന്നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ജ​നു​വ​രി 14ന് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ക്ക​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യു​ടെ മ​ഹ​നീ​യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന
വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നോ​ർ​ത്ത് ഈസ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ത്യേ​ക കി​ക്കോ​ഫ് മീ​റ്റിം​ഗ് നടത്തപ്പെട്ടു.

ഇ​ട​വ​ക വി​കാ​രി ഫാ​. ബാ​ബു കെ ​മാ​ത്യു​വും ഇ​ട​വ​ക സെ​ക്ര​ട്ട​റി ജെ​റീ​ഷ് വ​ർ​ഗീ​സും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്തു . ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ മെ​മ്പ​റും മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ജോ​ബി ജോ​ൺ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി .

കോ​ൺ​ഫ്ര​ൻ​സ് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ൾ, ഫൈ​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ൺ താ​മ​ര​വേ​ലി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഷോ​ൺ എ​ബ്ര​ഹാം, റാ​ഫി​ൾ കോ​ർ​ഡി​നേ​റ്റ​ർ മാ​ത്യു വ​ർ​ഗീ​സ്, സു​വ​നീ​ർ ക​മ്മി​റ്റി മെ​മ്പ​ർ മ​ത്താ​യി ചാ​ക്കോ, ഫൈ​നാ​ൻ​സ് ക​മ്മി​റ്റി മെ​മ്പ​ർ ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്നു.



ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റിച്ച് കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ൾ സം​സാ​രി​ച്ചു. 2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌ സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം. ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക
വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ച് മ​ത്താ​യി ചാ​ക്കോ സം​സാ​രി​ച്ചു. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ഓ​ർ​മ​ക​ളും ഒ​പ്പം ഫാ​. ബാ​ബു കെ ​മാ​ത്യു അ​ച്ചന്‍റെയും ഇ​ട​വ​ക​അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് എ​ടു​ത്തു​പ​റ​ഞ്ഞു.

ആ​ത്മീ​യ പോ​ഷ​ണ​ത്തി​നും കൂ​ട്ടാ​യ്മ​യ്ക്കു​മാ​യി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു. 2024 മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ സു​വ​നീ​റി​ലേ​ക്കു​ള്ള സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ൾ,പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ അ​യ​ച്ചു​ത​ര​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.



സ്പോ​ൺ​സ​ർ​ഷി​പ്പ്, ര​ജി​സ്ട്രേ​ഷ​ൻ, പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​ന് പി​ന്തു​ണ ന​ൽ​കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി ജോ​ൺ താ​മ​ര​വേ​ലി​ൽ വി​ശ​ദീ​ക​രി​ച്ചു. അ​ടു​ത്ത​താ​യി ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ട്ര​ഷ​റ​ർ ജോ​സ് തോ​മ​സ് സു​വി​നീ​റി​നു​ള്ള സം​ഭാ​വ​ന കൈ​മാ​റി. ഫാ​ദ​ർ ബാ​ബു കെ ​മാ​ത്യു ആ​ദ്യ​ത്തെ സ്പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കി.

ജോ​ബി ജോ​ൺ, സ​ണ്ണി വ​ർ​ഗീ​സ്, വി​നു കു​ര്യ​ൻ , ജി​മ്മി ജോ​ൺ, ജൂ​ലി മാ​ത്യു, ബി​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​രും ത​ങ്ങ​ളു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പ് കൈ​മാ​റി. കൂ​ടാ​തെ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ധാ​രാ​ളം അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തും സു​വ​നീ​റി​ൽ പ​ര​സ്യ​ങ്ങ​ളും ആ​ശം​സ​ക​ളും ന​ൽ​കി​യും ഉ​ദാ​ര​മാ​യി സ​ഹ​ക​രി​ച്ചു.

സ്പോ​ൺ​സ​ർ​ഷി​പ്പ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. ഈ ​ഇ​ട​വ​ക ഫാ​മി​ലി​കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ ന​ൽ​കി​വ​ന്ന സ​ഹ​ക​ര​ണ​ത്തെ തി​രു​മേ​നി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087)

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.