• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സേ​വ​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്ത​പ്പെ​ട്ട സെ​മി​നാ​ർ ഫാ. ​ജോ​ഷി വ​ലി​യ വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​ത്ത പ്രാ​ർ​ഥ​ന വെ​റും പ്രാ​ർ​ഥന​ മാത്രവും പ്ര​വർ​ത്ത​ന​വും പ്രാ​ർ​ഥ​ന​യും ഒ​രു​മി​ക്കു​മ്പോ​ൾ അ​ത് സേ​വ​ന​മാ​യി മാ​റും എ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സെ​മി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി​യ​ത് മു​ൻ കു​ക്ക് കൗ​ണ്ടി സ്റ്റേ​റ്റ് അ​റ്റോ​ർ​ണി​സ് ജൂ​വ​നൈ​ൽ ജ​സ്റ്റീ​സ് ബ്യൂ​റോ ചീ​ഫും നി​ല​വി​ലെ മേ​രി​വി​ൽ അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ സി. ​കാ​ത​റി​ൻ റ​യാ​ൻ ആ​യി​രു​ന്നു.

സേ​വ​ന സ​ന്ന​ദ്ധ​മാ​യ ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും സേ​വ​ന​ങ്ങ​ൾ ചെ​യ്തു ശീ​ലി​ക്കു​വാ​നും സേ​വ​നം എ​ന്ന​ത് എ​ങ്ങി​നെ പ്ര​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നും ​കാ​ത​റി​ൻ തന്‍റെ മു​ഖ്യ പ്ര​ഭാ​ക്ഷ​ണ​ത്തി​ലൂ​ടെ ചെ​റുപു​ഷ്പ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ​ക്ക് വി​വ​രി​ച്ചു​കൊ​ടു​ത്തു.



നാം ​ഒ​രു​മി​ച്ചു ചെ​യ്‌​താ​ൽ ന​മു​ക്ക് ചെ​യ്യു​വാ​ൻ സാ​ധി​ക്കാ​ത്ത​താ​യി ഒ​ന്നും​ത​ന്നെ​യി​ല്ല എ​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ക്കു​വാ​നാ​യി ​കാ​ത​റി​ന് സാ​ധി​ച്ചു എ​ന്ന് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത മി​ഷ​ൻ​ലീ​ഗ് അം​ഗ​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി.

സിഎംഎ​ൽ പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രൂ തേ​ക്കും​കാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രി​യ​ൻ ക​രി​കു​ളം, സെ​ക്ര​ട്ട​റി ജി​യാ​ണ് ആ​ല​പ്പാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ കി​ഴ​ക്കേ​വാ​ല​യി​ൽ, ട്ര​ഷ​റ​ർ ഫി​ലി​പ്പ് നെ​ടു​ത്തു​രു​ത്തി​പു​ത്ത​ൻ​പു​ര​യി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജേ​ക്ക​ബ് മാ​പ്ളേ​റ്റ് എ​ന്നി​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

പാ​രി​ഷ് സെ​ക്ര​ട്ട​റി സി. ​സി​ൽ​വേ​രി​യ​സ് എ​സ്‌വിഎം, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ബി​നു പൂ​ത്തു​റ​യി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ സെ​മി​നാ​റി​ന് വേ​ണ്ടി​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സെ​മി​നാ​റി​ൽ സ​ഹ​ക​രി​ക്കു​ക​യും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും സിഎംഎ​ൽ ഡ​യ​റ​ക്ട​ർ ജോ​ജോ അ​നാ​ലി​ൽ ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.