• Logo

Allied Publications

Americas
കെ. ​സു​ധാ​ക​ര​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി സൗ​ത്ത് ഇ​ന്ത്യ​ന്‍ യു​എ​സ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന് ഉ​ജ്വ​ല സ്വീ​ക​ര​ണ​മൊ​രു​ക്കി സൗ​ത്ത് ഇ​ന്ത്യ​ന്‍ യു​എ​സ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്. പൊ​ന്നാ​ട​യും ത​ല​പ്പാ​വും അ​ണി​യി​ച്ചാ​ണ് സു​ധാ​ക​ര​നെ അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ല്‍ ബി​സി​ന​സു​കാ​രെ​യെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി ഇ​ത്ര​യും അ​ച്ച​ട​ക്ക​ത്തോ​ടു കൂ​ടി സൗ​ത്ത് ഇ​ന്ത്യ​ന്‍ യു​എ​സ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് എ​ന്ന പ്ര​സ്ഥാ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന ഭാ​ര​വാ​ഹി​ക​ളെ സു​ധാ​ക​ര​ന്‍ അ​ഭി​ന​ന്ദി​ച്ചു.

ചേം​ബ​ര്‍ സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ള​മ്പേ​ല്‍, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ജി ഓ​ലി​ക്ക​ന്‍, സ​ണ്ണി കാ​രി​ക്ക​ൽ എ​ന്നി​വ​ര്‍ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ചാ​ക്കോ തോ​മ​സ് ന​ന്ദി​പ​റ​ഞ്ഞു. മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കൊ​ള​ച്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.



സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ്ര​തീ​ക്ഷ​യാ​ണെ​ന്ന് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന സൗ​ത്ത് ഇ​ന്ത്യ​ന്‍ യു​എ​സ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ സു​ധാ​ക​ര​ന്‍ ഇ​നി മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ എ​ത്ത​ട്ടെ എ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട് ആ​ശം​സി​ച്ചു.


പൗ​ര​ന്‍​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ലോ​ക​ത്ത് മ​റ്റു രാ​ജ്യ​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക മാ​തൃ​ക​യാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ മ​റു​പ‌‌​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. യു​എ​സി​ല്‍ ആ​ദ്യ​മാ​യാ​ണ് എ​ത്തു​ന്ന​തെ​ന്നും അ​മേ​രി​ക്ക എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ടി​യേ​റി​യ​വ​രോ​ട് ഈ ​രാ​ജ്യ​ത്തെ സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന സ്‌​നേ​ഹ​വും ക​രു​ത​ലും അ​നു​ക​മ്പ​യു​മെ​ല്ലാം ഇ​ന്ത്യ​യി​ല്‍ സ്വ​പ്ന​ത്തി​ല്‍ പോ​ലും കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.



കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി കേ​ര​ള​ത്തി​ല്‍ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്. കോ​ള​ജു​ക​ളി​ല്‍ കെ​എ​സ്‌‌‌​യു നേ​ടി​യ വി​ജ​യ​ങ്ങ​ള്‍ താ​ന്‍ ന​ല്‍​കി​യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.