• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ കെ. ​സു​ധാ​ക​ര​ന് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മൊ​രു​ക്കി ഒ​ഐ​സി​സി
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മൊ​രു​ക്കി ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് യു​എ​സ്എ ഹൂ​സ്റ്റ​ൺ ഡാ​ള​സ് ചാ​പ്റ്റ​ർ.

സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സു​ധാ​ക​ര​നെ പ്ര​വ​ർ​ത്ത​ക​ർ വ​ര​വേ​റ്റ​ത്.

ക​ലാ​പ​രി​പ​ടി​ക​ളോ​ടെ ആ​രം​ഭി​ച്ച സം​ഗ​മ​ത്തി​ൽ നൂ​പു​ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ലെ നേ​സ, ആ​ഞ്‌​ജ​ലീ​ന, ഇ​സ​ബെ​ൽ എ​ന്നി​വ​ർ ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ചു. ഷി​നു, റോ​ഷി സി. ​മാ​ലേ​ത്ത്‌ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും നേ​സ ചാ​ക്കോ​യു​ടെ നൃ​ത്ത​വും അ​ര​ങ്ങേ​റി.

തു​ട​ർ​ന്ന് ഒ​ഐ​സി​സി യു​എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി എം​സി​യാ​യ മ​ഞ്ജു മേ​നോ​നെ വേ​ദി​യി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ൾ വേ​ദി​യി​ൽ ആ​ല​പി​ച്ചു. ജു​അ​നി​റ്റ ജോ​യ്, ജ്യോ​ത്സ്ന ജോ​യ്, ക്രി​സ്റ്റ​ൽ റോ​സ് ജോ​സ​ഫ്, ആ​നി ജോ​സ്, ഷീ​ല ചെ​റു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



ഒ​ഐ​സി​സി യു​എ​സ്‍​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി ആ​മു​ഖ പ്ര​സ്താ​വ​ന ന​ട​ത്തി. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് വാ​വ​ച്ച​ൻ മ​ത്താ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ പ്ര​സം​ഗി​ച്ചു.

ഫോ​ർ​ട്ട് ബ​ന്ദ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി.​ജോ​ർ​ജ്, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ടു, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഫോ​ർ​ട്ട് ബെ​ൻ​ഡ് 240 ഡി​സ്‌​ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ, ഫോ​ർ​ട്ട് ബെ​ൻ​ഡ് കോ​ർ​ട്ട് ജ​ഡ്ജ് ജൂ​ലി മാ​ത്യു, ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് നാ​ല് ദ​ശ​ക​ങ്ങ​ൾ​ക്ക് മു​ൻ​പ് ഹൂ​സ്റ്റ​ണി​ൽ എ​ത്തി കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് ശ​ക്തി പ​ക​ർ​ന്നു ന​ൽ​കി​യ പൊ​ന്നു പി​ള്ള, എ​ബ്ര​ഹാം തോ​മ​സ് (അ​ച്ച​ൻ​കു​ഞ്ഞു), തോ​മ​സ് വ​ർ​ക്കി (മൈ​സൂ​ർ ത​മ്പി) എ​ന്നി​വ​രെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. മു​തി​ർ​ന്ന അം​ഗ​മാ​യ ജോ​ർ​ജ് എ​ബ്ര​ഹാ​മി​ന്‍റെ അ​ഭാ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ എ​ടു​ത്തു​പ​റ​ഞ്ഞു.



ഒ​ഐ​സി​സി​യു​ടെ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ൺ, ഡാ​ള​സ് ചാ​പ്റ്റ​റു​ക​ൾ​ക്കു ശേ​ഷം പു​തു​താ​യി രൂ​പം കൊ​ള്ളു​ന്ന സാ​ൻ​അ​ന്‍റോ​ണി​യോ ചാ​പ്റ്റ​റി​ന്‍റെ പ്ര​ഖ്യാ​പ​നം സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്ക​പ്പെ​ട്ട സ്റ്റീ​ഫ​ൻ മ​റ്റ​ത്തി​ലി​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ന്യൂ​ജ​ഴ്സി​യി​ൽ നി​ന്നും എ​ത്തി​യ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഒ​ഐ​സി​സി സ​തേ​ൺ റീ​ജി​യ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ഇ​ട​യാ​ടി, റ​വ. എ.​വി.​തോ​മ​സ്. റ​വ.​കെ.​ബി.​കു​രു​വി​ള, ശ​ശി​ധ​ര​ൻ നാ​യ​ർ, ജി.​കെ.​പി​ള്ള,സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ, ജേ​ക്ക​ബ് കു​ട​ശ​നാ​ട്, ബ്രൂ​സ് കൊ​ള​മ്പ​യി​ൽ, അ​ജി​ത് പി​ള്ള, ബി​ജു ഇ​ട്ട​ൻ, ടോം ​വി​രി​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.



തു​ട​ർ​ന്ന് കെ. ​സു​ധാ​ക​ര​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. യു​എ​സി​ല്‍ എ​ത്തി​യി​ട്ടും മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു എ​ന്നും സ്വ​ന്തം മ​ണ്ണി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍ സ​മ​യം ക​ണ്ടെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ന​സ് വി​ശാ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



ഒ​ഐ​സി​സി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. മൈ​സൂ​ർ ത​മ്പി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ, ജോ​മോ​ൻ ഇ​ട​യാ​ടി, പൊ​ന്നു പി​ള്ള, ഷീ​ല ചെ​റു, എ​ബ്ര​ഹാം തോ​മ​സ്, ജോ​ജി ജോ​സ​ഫ്, രാ​ജീ​വ് റൊ​ണാ​ൾ​ഡ്‌ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​മ്മി​റ്റി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.