• Logo

Allied Publications

Americas
യു​എ​സിൽ നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ചുള്ള ആദ്യ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Share
അ​ല​ബാ​മ: അ​മേ​രി​ക്ക​യി​ൽ നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. അ​ല​ബാ​മ​യി​ൽ കെ​ന്ന​ത്ത് യൂ​ജി​ൻ സ്മി​ത്തി​നെ​യാ​ണ്(58) നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ച് വ​ധി​ച്ച​ത്.

യു​എ​സ് സു​പ്രീം കോ​ട​തി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കോ​ട​തി​ക​ളി​ലേ​ക്ക് അ​വ​സാ​ന നി​മി​ഷം ന​ൽ​കി​യ അ​പ്പീ​ലു​ക​ൾ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് അ​ല​ബാ​മ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക​റ​ക്ഷ​ൻ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

ഏ​ക​ദേ​ശം 15 മി​നി​റ്റോ​ളം നൈ​ട്ര​ജ​ൻ വാ​ത​കം കെ​ന്ന​ത്തി​ന് നേ​രെ പ്ര​യോ​ഗി​ച്ചു. മു​ഖം​മൂ​ടി​യി​ലൂ​ടെ​യാ​ണ് വാ​ത​കം പ്ര​യോ​ഗി​ച്ച​ത്. പ​ത്ത് മി​നി​റ്റോ​ളം കെ​ന്ന​ത്ത് ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് സം​ഭ​വ​ത്തി​ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

1988ൽ ​കെ​ന്ന​ത്ത് സ്മി​ത്തും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ഒ​രു സ്ത്രീ​യെ കൊ​ല്ല​പ്പെ​ടു​ത്തി​യി​രു​ന്നു. 10 ത​വ​ണ കു​ത്തി​യാ​ണ് പ്ര​തി​ക​ൾ കൃ​ത്യം നി​ർ​വ​ഹി​ച്ച​ത്. മോ​ഷ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കെ​ന്ന​ത്തി​ന് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്

ത​ട​വു​കാ​രെ വ​ധി​ക്കാ​ൻ നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ രാ​ജ്യ​ത്തെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ല​ബാ​മ. ഒ​ക്‌​ല​ഹോ​മ, മി​സി​സി​പ്പി എ​ന്നി​വ​യാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ.

നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ച് വ​ധ​ശി​ക്ഷ ക്രൂ​ര​മാ​ണെ​ന്നും പാ​ളി​ച്ച​യു​ണ്ടാ​യാ​ൽ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും രാ​ജ്യ​ത്തെ ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ണ്ട്.

എ​ന്നാ​ൽ ഏ​റ്റ​വും വേ​ദ​ന കു​റ​ഞ്ഞ​തും മ​നു​ഷ്യ​ത്വ​പ​ര​വു​മാ​യ വ​ധ​ശി​ക്ഷാ രീ​തി​യാ​ണ് ഇ​തെ​ന്നാ​ണ് അ​ല​ബാ​മ സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്