• Logo

Allied Publications

Americas
റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് മാ​ഗ്
Share
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്). വെള്ളിയാഴ്ച ​കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മുൻ കായിക താരം ഷൈ​നി വി​ത്സ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​ഗ് സെ​ക്ര​ട്ട​റി സു​ബി​ൻ കു​മാ​ര​ൻ സ്വാ​ഗ​തം അ​റി​യി​ച്ചു. ഇ​ന്ത്യ​യ്ക്ക് പൂ​ർ​ണ അ​ർ​ഥത്തി​ൽ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് 1950 ജ​നു​വ​രി 26ന് ​പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​പ്പോ​ഴാ​ണ് എ​ന്ന് ​മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ മു​ഖ​പ്ര​സം​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

ഫോ​ർ​ട് ബെ​ന്ഡ് കൗ​ണ്ടി ഡി​സ്ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ലി​നോ​പ്പം മു​ഖ്യാ​തി​ഥി​യാ​യ ഷൈ​നി വി​ൽ​സ​ണും ചേ​ർ​ന്ന് അ​മേ​രി​ക്ക​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​പ്പോ​ൾ മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ലാ​ണ് ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​ത്.



സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യൂ​സ്, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് ഹൃ​ദ​യം​ഗ​മ​മാ​യ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് വാ​സു​ദേ​വ​ൻ, ബി​ൽ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് റി​പ്പ​ബ്ലി​ക് ദി​ന ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തുടർന്ന് ഷൈ​നി വി​ൽ​സ​ണിന് മാ​ഗി​ന്‍റെ ഓ​ണ​റ​റി അം​ഗ​ത്വം ന​ൽ​കി ആ​ദ​രി​ച്ചു​.



മാ​ഗ് ട്ര​ഷ​റ​ർ ജോ​സ് കെ. ​ജോ​ൺ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച​തോ​ടെ ച​ട​ങ്ങ് സ​മാ​പി​ച്ചു തു​ട​ർ​ന്ന് എ​ല്ലാ​വ​ർ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.