• Logo

Allied Publications

Americas
കെസിഎഎ​ൻഎ സാ​ര​ഥി​ക​ൾ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു; ഫി​ലി​പ്പ് മ​ഠ​ത്തി​ൽ പ്ര​സി​ഡന്‍റ്​, ബോ​ബി സെ​ക്ര​ട്ട​റി
Share
ന്യൂ​യോ​ർ​ക്ക്: ക​ഴി​ഞ്ഞ 48 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ലെ ക്വീ​ൻ​സ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളീ സം​ഘ​ട​ന കേ​ര​ളാ ക​ൾ​ച്ച​റ​ൽ അ​സ്‌​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെസിഎഎൻഎ) 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള സാ​ര​ഥി​ക​ൾ ചു​മ​ത​ല​യേ​റ്റു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ൻ​റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫി​ലി​പ്പ് മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി മാ​ത്യു ജോ​ഷു​വ (ബോ​ബി), ട്ര​ഷ​റ​ർ ജോ​ണി സ​ക്ക​റി​യ, വൈ​സ് പ്ര​സി​ഡ​ൻ​റ് സാം ​സി. കൊ​ടു​മ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റി​നോ​ജ് കോ​രു​ത് എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ചു​മ​ത​ല​യേ​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​വ​രെ​ക്കൂ​ടാ​തെ പ​തി​മൂ​ന്നം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും ചു​മ​ത​ല​യേ​റ്റെ​ടു​ത്തു.

2023ലെ ​പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന രാ​ജു എ​ബ്ര​ഹാം സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ താ​ക്കോ​ലും മ​റ്റു രേ​ഖ​ക​ളും നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് മ​ഠ​ത്തി​ലി​ന് കൈ​മാ​റി ചു​മ​ത​ല​യി​ൽ നി​ന്നും വി​മു​ക്ത​നാ​യി. സം​ഘ​ട​ന​യു​ടെ മി​നിറ്റ്സ് ബു​ക്ക് സെ​ക്ര​ട്ട​റി ബോ​ബി​ക്ക് കൈ​മാ​റി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ട്ര​ഷ​റ​റാ​യി​രു​ന്ന ജോ​ണി സ​ക്ക​റി​യ അ​ടു​ത്ത ഒ​രു വ​ർ​ഷം കൂ​ടി ട്ര​ഷ​റ​ർ ചു​മ​ത​ല​യി​ൽ തു​ട​രു​ന്നു.

കെസിഎഎ​ൻഎയു​ടെ 2023ലെ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഫി​ലി​പ്പ് മ​ഠ​ത്തി​ൽ. ന്യൂ​യോ​ർ​ക്കി​ൽ സ്വ​ന്ത​മാ​യി ആ​സ്ഥാ​ന മ​ന്ദി​ര​മു​ള്ള ഏ​താ​നും ചി​ല മ​ല​യാ​ളീ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​ണ് 48 വ​ർ​ഷം മു​ൻ​പ് ഉ​ട​ലെ​ടു​ത്ത കെസിഎഎ​ൻഎ.. ദീ​ർ​ഘ​കാ​ല​മാ​യി ഈ ​സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ മ​ഠ​ത്തി​ൽ ക​ഴി​ഞ്ഞ പ​ല വ​ർ​ഷ​ങ്ങ​ളി​ൽ അ​തി​ന്‍റെ ഭ​ര​ണ സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട്. ലോംഗ് ഐ​ല​ൻ​ഡി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​വും സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ഠ​ത്തി​ൽ മി​ക​ച്ച ഒ​രു സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്