• Logo

Allied Publications

Americas
നഗ്നതാ പ്രദർശന കേസ്; ഇ​ന്ത്യ​ൻ ഡോ​ക്‌ടറെ യു​എ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി
Share
ബോ​സ്റ്റ​ൺ: വി​മാ​ന​ത്തി​ല്‍ 14 വ​യ​സു​കാ​രി​ക്ക് നേരെ നഗ്നതാ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെന്ന കേ​സി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ഡോ​ക്ട​റെ യു​എ​സ് കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. ബോ​സ്റ്റ​ണ്‍ ഫെ​ഡ​റ​ല്‍ കോ​ട​തി​യാ​ണ് മൂ​ന്നു ദി​വ​സ​ത്തെ വി​ചാ​ര​ണ​യ്ക്ക് ശേ​ഷം ഡോ.​ സു​ദീ​പ്ത മൊ​ഹ​ന്തി​യെ (33) വെ​റു​തെ​വി​ട്ട​ത്.

ബോ​സ്റ്റ​ണി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റാ​യ സു​ദീ​പ്ത 2022 മേ​യി​ല്‍ ഹൊ​നോ​ലു​ലു​വി​ല്‍​നി​ന്ന് ബോ​സ്റ്റ​ണി​ലേ​ക്കു​ള്ള ഹ​വാ​യി​യ​ന്‍ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പ​തി​നാ​ലു​കാ​രി​യു​ടെ സ​മീ​പ​ത്തു​വ​ച്ച് സ്വ​യം​ഭോ​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്.

ഒ​രു പു​തു​പ്പു​കൊ​ണ്ട് ക​ഴു​ത്തു​വ​രെ മൂ​ടി​യി​രു​ന്ന ആ​ളി​ന്‍റെ കാ​ലു​ക​ള്‍ ഉ​യ​ര്‍​ന്നു​താ​ഴു​ന്ന​തു ക​ണ്ടു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ര്‍​ന്ന് അ​ടു​ത്ത സീ​റ്റി​ലേ​ക്കു മാ​റി​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി. വി​മാ​നം ബോ​സ്റ്റ​ണി​ല്‍ ഇ​റ​ങ്ങി​യ​തി​നു ശേ​ഷം കു​ട്ടി വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ശ്രു​ത വ​ധു​വാ​ണ് എ​ന്‍റെ അ​ടു​ത്ത് ഇ​രു​ന്നി​രു​ന്ന​ത്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഞ​ങ്ങ​ള്‍​ക്കു ര​ണ്ടാ​ള്‍​ക്കും മ​ന​സി​ലാ​കു​ന്നി​ല്ല എ​ന്ന് സു​ദീ​പ്ത പു​റ​ത്തു​വി​ട്ട കു​റി​പ്പി​ല്‍ പ​റ​യു​ന്നു. രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ ജീ​വി​തം മു​ഴു​വ​ന്‍ ഉ​ഴി​ഞ്ഞു​വ​ച്ച ത​നി​ക്ക് വ്യാ​ജ​മാ​യ കു​റ്റാ​രോ​പ​ണ​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്നും സു​ദീ​പ്ത പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.