• Logo

Allied Publications

Americas
ബെ​ൽ​റോ​സ് സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ബെ​ൽ​റോ​സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ കി​ക്കോ​ഫ് മീ​റ്റിം​ഗി​ന് ജ​നു​വ​രി 28 ഞാ​യ​റാ​ഴ്ച ബെ​ൽ​റോ​സ് സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി.

ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു. വ​ന്ന് കാ​ണാ​നും​ കോ​ൺ​ഫ​റ​ൻ​സ് സ്വ​യം രു​ചി​ച്ച​റി​വാ​നും മെ​ത്രാ​പ്പോ​ലീ​ത്ത വി​ശ്വാ​സി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഫാ. ​ജോ​ർ​ജ് ചെ​റി​യാ​ൻ (വി​കാ​രി), സ​ജി വ​ർ​ഗീ​സ് (ഇ​ട​വ​ക സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

ജോ​ൺ താ​മ​ര​വേ​ലി​ൽ (ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ), ദീ​പ്തി മാ​ത്യു (സു​വ​നീ​ർ എ​ഡി​റ്റ​ർ), ബി​പി​ൻ മാ​ത്യു (മീ​ഡി​യ ക​മ്മി​റ്റി അം​ഗം) എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സ് സം​ഘാ​ട​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​ജ​യ് വ​ർ​ഗീ​സ് (ട്ര​സ്റ്റി), ജോ​ൺ ജേ​ക്ക​ബ് (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം) എ​ന്നി​വ​രും വേ​ദി പ​ങ്കി​ട്ടു.

കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ​യും പ്ര​സം​ഗ​ക​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ നേ​താ​ക്ക​ൾ ന​ൽ​കി. ജോ​ൺ ജേ​ക്ക​ബ് വ​ർ​ഷ​ങ്ങ​ളാ​യി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​നെ ഒ​രു ആ​ത്മീ​യ അ​വ​ധി​ക്കാ​ല​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും സ​ഭാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ആ​ക​ർ​ഷ​ണീ​യ​മാ സു​വ​നീ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ സ​ർ​ഗാ​ത്മ സം​ഭാ​വ​ന​ക​ളും ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും ന​ൽ​കി സ​ഹ​ക​രി​ക്കു​വാ​ൻ ദീ​പ്തി മാ​ത്യു അ​ഭ്യ​ർ​​ഥിച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ത​യ​റാ​ക്കി​യി​ട്ടു​ള്ള റാ​ഫി​ളി​നെ​പ്പ​റ്റി​യും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളെ​പ്പ​റ്റി​യും അ​ജ​യ് വ​ർ​ഗീ​സ് വി​ശ​ദീ​ക​രി​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി​യും ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബി​പി​ൻ മാ​ത്യു സം​സാ​രി​ച്ചു. ഇ​ട​വ​ക​യ്ക്കു​വേ​ണ്ടി സ​ജി വ​ർ​ഗീ​സ് സു​വ​നീ​ർ പ​ര​സ്യ​ത്തി​ന്‍റെ ചെ​ക്ക് ന​ൽ​കി സ​മ്മേ​ള​ന​ത്തി​ന് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

സാ​ബു നൈ​നാ​ൻ, അ​ജ​യ് വ​ർ​ഗീ​സ്, ജോ​ർ​ജ്ജ് പി ​മാ​ത്യു, ഫി​ലി​പ്പോ​സ് മ​ത്താ​യി എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ, സ്പോ​ൺ​സ​ർ​ഷി​പ്പ്, സു​വ​നീ​ർ, റാ​ഫി​ൾ എ​ന്നി​വ​യി​ൽ സ​ഹ​ക​രി​ച്ചു​കൊ​ണ്ട് പി​ന്തു​ണ അ​റി​യി​ച്ചു. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​നും ഇ​ട​വ​ക വി​കാ​രി​യു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ൻ​തു​ണ​യ്ക്കും ജോ​ൺ താ​മ​ര​വേ​ലി​ൽ ന​ന്ദി
പ​റ​ഞ്ഞു.

2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

" ​ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം. ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ.
516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.