• Logo

Allied Publications

Americas
ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ബ്രോ​ങ്ക്സ് (ന്യൂ​യോ​ർ​ക്ക്): ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്കോ​ഫ് മീ​റ്റിം​ഗ് ന​ട​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ.​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സ് വി​ജ​യ​ക​ര​മാ​ക്കാ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​യ​ത്ന​ങ്ങ​ളെ അ​ച്ച​ൻ പ്ര​ശം​സി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹ​വും അ​റി​വും നേ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ൾ, മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ സ​ജി എം ​പോ​ത്ത​ൻ, അ​ജി​ത്ത് വ​ട്ട​ശേ​രി​ൽ, കോ​ൺ​ഫ​റ​ൻ​സ്‌ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​ഷ്‌​ലി ജോ​സ​ഫ്, മ​ത്താ​യി ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ൾ വി​വ​രി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന ഫാ. ​ഡോ. വ​ർ​ഗീ​സ് ഡാ​നി​യേ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

കൂ​ടാ​തെ മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ജോ​ളി തോ​മ​സി​ന്‍റെ​യും ലൗ​ലി വ​ർ​ഗീ​സി​ന്‍റെ​യും മു​ൻ ജോ​യി​ൻ ട്ര​ഷ​റ​ർ ജെ​യ്‌​സ​ൺ തോ​മ​സി​ന്‍റെ​യും സേ​വ​ന​ങ്ങ​ളെ​യും ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ ഈ ​ഇ​ട​വ​ക ന​ൽ​കി​വ​രു​ന്ന സ​ഹ​ക​ര​ണ​ത്തെ​യും പ​ങ്കാ​ളി​ത്ത​ത്തെ​യും സ​ഹാ​യ​ങ്ങ​ളെ​യും അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു.

സ​മ്പ​ന്ന​മാ​യ ക്രി​സ്തീ​യ അ​നു​ഭ​വ​ത്തി​നാ​യും വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും കോ​ൺ​ഫ​റ​ൻ​സി​ന് നേ​ര​ത്തെ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.



ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ​സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ‘ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ വി​ല​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളെ​പ്പ​റ്റി​യും സ​ജി എം. ​പോ​ത്ത​ൻ സം​സാ​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ച് യൂ​ത്ത് മെ​മ്പ​ർ ആ​ഷ്‌​ലി ജോ​സ​ഫ് സം​സാ​രി​ച്ചു. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ സു​വ​നീ​റി​ലേ​ക്കു​ള്ള സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ൾ, പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ അ​യ​ച്ചു​ത​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

സ്‌​പോ​ൺ​സ​ർ​ഷി​പ്പ്, ര​ജി​സ്ട്രേ​ഷ​ൻ, പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​ന്‌ പി​ന്തു​ണ ന​ൽ​കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി അ​ജി​ത് വ​ട്ട​ശേ​രി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ട്ര​ഷ​റ​ർ ഡ​യാ​ന തോ​മ​സ് സു​വ​നീ​റി​നു​ള്ള സം​ഭാ​വ​ന കൈ​മാ​റി.

തോ​മ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ജെ​യ്‌​സ​ൺ തോ​മ​സ്, ടൈ​റ്റ​സ് അ​ല​ക്സാ​ണ്ട​ർ, ഡോ. ​ജോ​ളി തോ​മ​സ്, ജേ​ക്ക​ബ് & ഡ​യാ​ന തോ​മ​സ്, ജി​യോ ചാ​ക്കോ, സാ​ജ​ൻ സാ​മു​വ​ൽ, അ​ജു എ​ബ്ര​ഹാം എ​ന്നി​വ​രും ത​ങ്ങ​ളു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പ് കൈ​മാ​റി.

വ​ർ​ഗീ​സ് എം. ​കു​ര്യ​ൻ ആ​ദ്യ​ത്തെ റാ​ഫി​ൾ ടി​ക്ക​റ്റ് സ്വീ​ക​രി​ച്ചു. കൂ​ടാ​തെ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ധാ​രാ​ളം അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​നാ​യി രജി​സ്റ്റ​ർ ചെ​യ്തും റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യും സു​വ​നീ​റി​ൽ പ​ര​സ്യ​ങ്ങ​ളും ആ​ശം​സ​ക​ളും ന​ൽ​കി​യും ഉ​ദാ​ര​മാ​യി സ​ഹ​ക​രി​ച്ചു. ജെ​യ്‌​സ​ൺ തോ​മ​സ് കി​ക്കോ​ഫി​ന് ചു​ക്കാ​ൻ പി​ടി​ച്ചു.

ഇ​ട​വ​ക സ​ന്ദ​ർ​ശ​നം വ​ൻ വി​ജ​യ​മാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കു അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. സ്‌​പോ​ൺ​സ​ർ​ഷി​പ്പ്, ര​ജി​സ്ട്രേ​ഷ​ൻ, പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​ദാ​ര​മാ​യ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത വി​കാ​രി​ക്കും സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ മ​റ്റെ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Registration link: http://tinyurl.com/FYC2024

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914 806 4595) ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516 439 9087).

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.