• Logo

Allied Publications

Americas
ഫ്ലോ​റ​ൽ പാ​ർ​ക്ക് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ഫ്ലോ​റ​ൽ പാ​ർ​ക്ക് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ജ​നു​വ​രി 28 ഞാ​യ​റാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്ക് ചെ​റി ലെ​യ്‌​നി​ൽ സ്ഥി​തി ചെ​യ്യു​ന്ന സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ആ​രം​ഭി​ച്ചു.

ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യു​ടെ പ്ര​തി​നി​ധി സം​ഘം 28ന് ​ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. വി​കാ​രി ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ളെ ഇ​ട​വ​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ബി​നു കൊ​പ്പാ​റ (സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം), മാ​ത്യു ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), ദീ​പ്തി മാ​ത്യു (സു​വ​നീ​ർ എ​ഡി​റ്റ​ർ), ഷി​ബു ത​ര​ക​ൻ (കോ​ൺ​ഫ​റ​ൻ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ര​ഘു നൈ​നാ​ൻ, ബി​പി​ൻ മാ​ത്യു (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ) തു​ട​ങ്ങി​യ​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

പ്രേം​സി ജോ​ൺ (കോ​ൺ​ഫ​റ​ൻ​സ് ഫൈ​നാ​ൻ​സ് ക​മ്മി​റ്റി അം​ഗം) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ബി​നു കൊ​പ്പാ​റ വ​ർ​ഷ​ങ്ങ​ളാ​യി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ‌​യ്ക്കു​ക​യും എ​ല്ലാ സ​ഭാം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.



കോ​ൺ​ഫ​റ​ൻ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഷി​ബു ത​ര​ക​ൻ ന​ൽ​കു​ക​യും സ​ഭാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. മാ​ത്യു ജോ​ഷ്വ ര​ജി​സ്‌​ട്രേ​ഷ​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി.

തു​ട​ർ​ന്ന് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ ദി​വ​സം വി​ൻ​ധം റി​സോ​ർ​ട്ടി​ന് സ​മീ​പ​മു​ള്ള സൈ​റ്റ് & സൗ​ണ്ട് തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന ഡാ​നി​യ​ൽ ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ല​ഭ്യ​മാ​യ പ്ര​ത്യേ​ക ഓ​ഫ​ർ വി​ശ​ദീ​ക​രി​ച്ചു. ബി​പി​ൻ മാ​ത്യു റാ​ഫി​ൾ ധ​ന​സ​മാ​ഹ​ര​ണ വി​ശ​ദാം​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ദീ​പ്തി മാ​ത്യു സു​വ​നീ​റി​ൽ ലേ​ഖ​ന​ങ്ങ​ളും മ​റ്റു സ​ർ​ഗാ​ത്മ സൃ​ഷ്ടി​ക​ളും ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും ന​ൽ​കി സ​ഹ​ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും കോ​ൺ​ഫ​റ​ൻ​സി​ൽ ന​ട​ക്കു​ന്ന ടാ​ല​ന്‍റ് ഷോ​യെ​ക്കു​റി​ച്ചും വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി. ര​ഘു നൈ​നാ​ൻ സ്‌​പോ​ൺ​സ​ർ​ഷി​പ് അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി സം​സാ​രി​ച്ചു.

ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ​ൻ​സ് ആ​ദാ​യി (ഇ​ട​വ​ക സെ​ക്ര​ട്ട​റി), മാ​ത്യു മ​ത്ത​ൻ, ബി​ജു മ​ത്താ​യി (ഇ​ട​വ​ക ട്ര​സ്റ്റി​ക​ൾ) എ​ന്നി​വ​ർ സു​വ​നീ​റി​ന്‍റെ പ​ര​സ്യം വാ​ഗ്ദാ​നം ചെ​യ്തു. ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സും പ്രേം​സി ജോ​ണും ഡ​യ​മ​ണ്ട് സ്പോ​ണ്സ​ർ​മാ​രാ​യി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ഫി​യോ​ണ ജോ​ൺ, വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്, ഡോ. ​മി​നി ജോ​ർ​ജ്, എ​ബി മാ​ത്യു, ഷീ​ല ജോ​സ്, മേ​ഘ മാ​ത്യു, ഷീ​ല ജോ​സ് (എം​എം​വി​എ​സ് സെ​ക്ര​ട്ട​റി), ജോ​യ​ൽ തോ​മ​സ് (ഫോ​ക്ക​സ് സെ​ക്ര​ട്ട​റി), മേ​ഘ മാ​ത്യു (ഗ്രോ ​സെ​ക്ര​ട്ട​റി), ആ​ഞ്ച​ല നൈ​നാ​ൻ (എം​ജി​ഒ​സി​എ​സ്എം സെ​ക്ര​ട്ട​റി) ര​ജി​സ്‌​ട്രേ​ഷ​ൻ, റാ​ഫി​ൾ എ​ന്നി​വ​യി​ലൂ​ടെ പി​ന്തു​ണ ന​ൽ​കി.

ഉ​ദാ​ര​മാ​യി സ​ഹ​ക​രി​ച്ച ഏ​വ​ർ​ക്കും പ്രേം​സി ജോ​ൺ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ‘ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്