• Logo

Allied Publications

Americas
ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ: ഡാ​ള​സ് എ​ടി & ടി ​സ്റ്റേ​ഡി​യം ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കും
Share
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ൽ 2026ൽ ​ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഡാ​ള​സ് എ​ടി & ടി ​സ്റ്റേ​ഡി​യം ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഷെ​ഡ്യൂ​ൾ ഞാ​യ​റാ​ഴ്ച പുറത്തിറക്കി.

യു​എ​സ്എ, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. 104 മ​ത്സ​ര​ങ്ങ​ളാണ് ടൂർണമെന്‍റിൽ അരങ്ങേറുന്നത്.

ജൂ​ൺ 14, 17, 22, 25, 27 തീ​യ​തി​ക​ളി​ൽ നടക്കുന്ന അ​ഞ്ച് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ൾക്കും ജൂ​ൺ 30നും ​ജൂ​ലൈ മൂന്നിനും ര​ണ്ട് റൗ​ണ്ട് മത്സരങ്ങൾക്കും ജൂ​ലൈ എട്ടിന് നടക്കുന്ന മൂന്നാം റൗണ്ട് മത്സരത്തിനും ജൂ​ലൈ 14ന് നടക്കുന്ന സെ​മിഫൈ​ന​ൽ മ​ത്സ​രങ്ങൾക്കുമാണ് ഡാ​ള​സ് എ​ടി & ടി സ്റ്റേ​ഡി​യം വേദിയാവുന്നത്.

ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലാണ് ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്നത്. ജൂ​ൺ 11ന് ​മെ​ക്സി​ക്കോ സി​റ്റി​യി​ലെ ആ​സ്ടെ​ക്ക സ്റ്റേ​ഡി​യ​ത്തി​ലാണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം നടക്കുന്നത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.