• Logo

Allied Publications

Americas
ക്രി​സ്‌​തോ​സ് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം നി​ർ​മി​ച്ച് ന​ൽ​ക്കു​ന്ന ഭ​വ​ന​ത്തി​ന്‍റെ കൂ​ദാ​ശ ഇ​ന്ന്
Share
ഫി​ലാ​ഡ​ൽ​ഫി​യ: മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കു​ന്നു.

ഭ​വ​ന​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി യു​വ​ജ​ന സ​ഖ്യ​ങ്ങ​ൾ ക​ഠി​ന​പ്ര​യ​ത്ന​ത്തി​ൽ ആ​യി​രു​ന്നു.

ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യും ഓ​ണ​സ​ദ്യ ന​ട​ത്തി​യു​മാ​ണ് ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക യു​വ​ജ​ന​സ​ഖ്യം ക​ണ്ടെ​ത്തി​യ​ത്.

യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. റെ​ജി യോ​ഹ​ന്നാ​ൻ, സെ​ക്ര​ട്ട​റി​ജൈ​നി തോ​മ​സ്, ട്ര​ഷ​റ​റും പ്രൊ​ജ​ക്റ്റ് ക​ൺ​വീ​ന​റു​മാ​യ ലി​ബി​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഷ ജോ​ൺ, ക​ൺ​വീ​ന​ർ​മാ​രാ​യ ബി​ൻ​സി ജോ​ൺ, ക്രി​സ്റ്റി മാ​ത്യു,

പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ജ​സ്റ്റി​ൻ ജോ​സ്, ഷീ​ന എ​ബ്ര​ഹാം​എ​ന്നി​വ​ര​ട​ങ്ങു​ന്ന യു​വ​ജ​ന സ​ഖ്യ​അം​ഗ​ങ്ങ​ൾ മു​ഴു​വ​ൻ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ഒ​രു ഗ്രൂ​പ്പാ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. സ​ഹ​ക​രി​ച്ച് എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.