• Logo

Allied Publications

Americas
ലാ​നയുടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സാ​റാ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു
Share
ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 202425 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സാ​റാ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

പു​തു​ത​ല​മു​റ​യ്ക്കി​ട​യി​ൽ സാ​ഹി​ത്യോ​ത്സ​വ സം​സ്കാ​രം ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ൾ പ്ര​തി​രോ​ധ​ത്തി​നും ബ​ഹു​സ്വ​ര​ത​യ്ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ത് ന​ല്ല​താ​ണെ​ന്നും സാ​റാ ജോ​സ​ഫ് പറഞ്ഞു.

ഭാ​ഷ​യും സം​സ്കാ​ര​വും സാ​ഹി​ത്യ​വും ഉ​ള്ളി​ൽ പേ​റി ന​ട​ക്കു​ന്ന​വ​രാ​ണ്‌ മ​ല​യാ​ളി​ക​ൾ. എ​ഴു​ത്ത് ന​മ്മ​ളെ ത​ന്നെ പ​ഠി​ക്ക​ലും പു​തു​ക്ക​ലു​മാ​ണ്‌. ഭാ​ഷ​യും ഭാ​ഷ​ണ​സ​മൂ​ഹ​വും ഒ​ന്ന് ത​ന്നെ​യാ​ണ്‌. സ​മൂ​ഹ​ത്തി​ലെ​ന്തു​ണ്ടോ അ​ത് ഭാ​ഷ​യി​ലു​ണ്ടാ​കും. ഇ​ല്ലാ​ത്ത​ത് ഉ​ണ്ടാ​കു​ക​യു​മി​ല്ല. എ​ഴു​ത്തി​നെ പൂ​രി​പ്പി​ക്കു​ന്ന​താ​ണ്‌ വാ​യ​ന. വാ​യി​ക്കാ​നു​ള്ള ഒ​രു പ​രി​ശീ​ല​നം പു​തി​യ ത​ല​മു​റ​ക്ക് കൊ​ടു​ക്കേ​ണ്ട​തു​ണ്ട് എന്നും സാ​റാ ജോ​സ​ഫ് കൂട്ടിച്ചേർത്തു.

ക​വി സെ​ബാ​സ്റ്റ്യ​ൻ ലാ​ന​യു​ടെ സ​മ്മേ​ള​ന​ത്തി​ന്‌ ആ​ശം​സ നേ​ർ​ന്നു​കൊ​ണ്ട് സംസാരിച്ചു. ഗ​ദ്യ​ത്തി​ലോ പ​ദ്യ​ത്തി​ലോ ക​വി​ത എ​ഴു​താ​നാ​വി​ല്ല, ക​വി​ത​യി​ലെ ക​വി​ത​യെ​ഴു​താ​ന​കൂ. ഗ​ദ്യ​ത്തി​ലാ​യാ​ലും പ​ദ്യ​ത്തി​ലാ​യാ​ലും ക​വി​ത വേ​ണം. എ​ഴു​തു​മ്പോ​ൾ ഒ​രു ഭാ​ഷ സൃ​ഷ്ടി​ക്ക​ൻ ക​ഴി​യു​ന്നു​ണ്ടോ എ​ന്നു​ള്ള​താ​ണ്‌ പ്ര​ധാ​നമെന്നും സെ​ബാ​സ്റ്റ്യ​ൻ പറഞ്ഞു.

എ​ല്ലാ ഇ​ന്ദ്രി​യ​ങ്ങ​ളേ​യും ക​വി​ത​യ്ക്ക് സ്പ​ർ​ശി​ക്കാ​ൻ ക​ഴി​യണം. പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്നും വീ​ണ്ടെ​ടു​പ്പാ​ണ്‌ ക​വി​ത. ദൈ​വാ​ക്ഷ​ര​ങ്ങ​ളാ​ണ്‌ ക​വി​ത, ക​വി​ത ഒ​രു വി​സ്മ​യ​മാ​ണ്‌, ക​വി​ക​ൾ ഋ​ഷി​തു​ല്യ​രാ​ണ്‌. സ​മ​കാ​ലി​ക ക​വി​ത അ​തി​രു​വി​ട്ട് പ​റ​ക്കു​ന്ന കാ​ല​മാ​ണി​തെന്നും അദ്ദേഹം ഓ​ർ​മി​പ്പി​ച്ചു.



ആ​ധുനി​ക സാ​ങ്കേ​തി​ക​വി​ദ്യ സാ​ഹി​ത്യ​ത്തി​ൽ ജ​നാ​ധി​പ​ത്യം കോ​ണ്ടു​വ​ന്നു​വെ​ന്നും അ​ത് സ്വാ​ഗ​ത​ർ​ഹ​മാ​ണെ​ന്നും സ​മ്മേ​ള​ന​ത്തി​ന്‌ ആ​ശം​സ അ​ർ​പ്പി​ച്ചു​കൊ​ണ്ട് യു​വ എ​ഴു​ത്തു​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ജേ​താ​വു​മാ​യ വി. ​ഷി​നി​ലാ​ൽ പ​റ​ഞ്ഞു.

മ​നു​ഷ്യ​ൻ ജീ​വി​ക്കു​ന്ന​ത് മ​റ്റെ​ന്തും കൊ​ണ്ടെ​ന്ന​പോ​ലെ ഭാ​വ​ന​കൊ​ണ്ട് കൂ​ടി​യാ​ണ്‌. ഭാ​വ​ന​കൊ​ണ്ട് മ​നു​ഷ്യ​ന്‌ എ​വി​ടേ​യും എ​ത്തി​ച്ചേ​രാം. ഭാ​വ​ന​യാ​ണ്‌ മ​നു​ഷ്യ​നെ എ​ഴു​ത്തു​കാ​ര​നാ​ക്കു​ന്ന​ത് എന്ന് ഷി​നി​ലാ​ൽ കൂ​ട്ടി​ചേ​ർ​ത്തു.

ലാ​ന പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ സ്വാ​ഗ​തം പ​റ​യു​ക​യും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​ർ​മല ജോ​സ​ഫ് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തി​ൽ എ​ഴു​ത്തു​കാ​ർ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെന്നും അ​തു​കൊ​ണ്ടാ​ണ്‌ എ​ഴു​ത്തു​കാ​രെ സാംസ്​കാ​രി​ക നാ​യ​ക​രെ​ന്നും വി​ളി​ക്കു​ന്ന​തെന്നും അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ ശ​ങ്ക​ർ മ​ന പറഞ്ഞു. ക​വി സെ​ബാ​സ്റ്റ്യ​നെ പ്ര​ശ​സ്ത ക​വി ബി​ന്ദു ടി​ജി​യും വി. ​ഷി​നി​ലാ​നി​നെ സാ​മു​വ​ൽ യോ​ഹ​ന്നാ​നും സ​ദ​സി​ന്‌ പ​രി​ച​യ​പ്പെ​ടു​ത്തി.

സ​മ്മേ​ള​ന​ത്തി​ൽ ലാ​ന ട്ര​ഷ​റ​ർ ഷി​ബു പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ൺ കൊ​ടി​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ലാ​ന മു​ൻ​ഭാ​ര​വാ​ഹി​ക​ൾ, ലാ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന കാ​വ്യാ​ല​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലേ​യും കാ​ന​ഡ​യി​ലേ​യും പ്ര​ശ​സ്ത ക​വി​ക​ളാ​യ ലാ​ന​യു​ടെ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ ജേ​ക്ക​ബ് ജോ​ൺ, ഭ​ര​ണ​സ​മി​തി അം​ഗം ഡോ. ​സു​കു​മാ​ർ കാ​ന​ഡ, സ​ന്തോ​ഷ് പാ​ല, ബി​ന്ദു ടി​ജി, ഷാ​ജു ജോ​ൺ, ഉ​മ സ​ജി, ദീ​പ വി​ഷ്ണു എ​ന്നി​വ​ർ സ്വ​ന്തം ക​വി​ത​ക​ൾ ചൊ​ല്ലി അ​വ​ത​രി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ലാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ൺ കൊ​ടി​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗം ഡോ. ​സു​കു​മാ​ർ കാ​ന​ഡ, രാ​ജു തോ​മ​സ്, അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം, ല​ക്ഷ്മി നാ​യ​ർ, ഗീ​ത ജോ​ർ​ജ്, സ്മി​ത കൊ​ട്ടാ​ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നു ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.