• Logo

Allied Publications

Americas
ചി​ലി മു​ൻ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Share
സാ​ന്‍റി​യോ​ഗോ: ചി​ലി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര(74) ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സാ​ന്‍റി​യാ​ഗോ​യു​ടെ തെ​ക്ക്, പ്ര​ശ​സ്ത​മാ​യ അ​വ​ധി​ക്കാ​ല സ്ഥ​ല​മാ​യ ലാ​ഗോ റാ​ങ്കോ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടി​ല്ല. അ​പ​ക​ട​സ​മ​യം സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര ഉ​ൾ​പ്പ​ടെ നാ​ലു​പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു​പേ​ർ ര​ക്ഷ​പെ​ട്ടു​വെ​ങ്കി​ലും സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര മ​രി​ച്ചു​വെ​ന്ന് ചി​ലി ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര​യു​ടെ മൃ​ത​ദേ​ഹം സൈ​ന്യം ക​ണ്ടെ​ടു​ത്തു. 2010 മു​ത​ൽ 2014 വ​രെ​യും പി​ന്നീ​ട് 2018 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ​യും ചി​ലി​യെ ന​യി​ച്ച യാ​ഥാ​സ്ഥി​തി​ക രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു പി​നേ​ര. ചി​ലി​യി​ലെ അ​തി​സ​മ്പ​ന്ന​രി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം ഒ​രു കോ​ടീ​ശ്വ​ര​നാ​യ വ്യ​വ​സാ​യി കൂ​ടി​യാ​യി​രു​ന്നു.

തെ​ക്കേ അ​മേ​രി​ക്ക​യി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പി​നേ​ര​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ത​നി​ക്ക് വ​ലി​യ ദുഃ​ഖം തോ​ന്നി​യെ​ന്നും ഇ​ത് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും അ​ർ​ജ​ന്‍റീ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് മൗ​റി​സി​യോ മാ​ക്രി പ്ര​തി​ക​രി​ച്ചു. സു​ഹൃ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ വ​ലി​യ ദുഃ​ഖം തോ​ന്നു​ന്നു​വെ​ന്ന് കൊ​ളം​ബി​യ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​വാ​ൻ ഡ്യൂ​ക്ക് പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.