• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് പോ​ലീ​സ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 23കാ​ര​നാ​യ സ​മീ​ർ കാ​മ​ത്ത് ത​ല​യി​ൽ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി ആ​റി​ന് ഇ​ന്ത്യാ​ന​യി​ലെ ക്രോ​ഫോ​ർ​ഡ്‌​സ്‌​വി​ല്ലി​ൽ വ​ച്ച് കാ​മ​ത്തി​ന്‍റെ ഫോ​റ​ൻ​സി​ക് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ​താ​യി വാ​റ​ൻ കൗ​ണ്ടി കൊ​റോ​ണ​ർ ഓ​ഫീ​സി​ലെ കൊ​റോ​ണ​ർ ജ​സ്റ്റി​ൻ ബ്രു​മ​റ്റ് ബു​ധ​നാ​ഴ്ച ഒ​രു പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കാ​മ​ത്തി​ന്‍റെ ത​ല​യി​ൽ നി​ന്നും വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. അ​ദ്ദേ​ഹം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ലു​ണ്ട്. ഈ ​വി​വ​രം പു​റ​ത്തു​വി​ടു​ന്ന​തി​ന് മു​മ്പ് കാ​മ​ത്തി​ന്‍റെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യി കൊ​റോ​ണ​ർ ഓ​ഫീ​സ് അ​റി​യി​ച്ചു.

പ​ർ​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡോ​ക്ട​റ​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു സ​മീ​ർ കാ​മ​ത്ത്. യു​എ​സ് പൗ​ര​ത്വ​മു​ള്ള സ​മീ​ർ കാ​മ​ത്തി​നെ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഏ​ക​ദേ​ശം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഇ​ൻ​ഡ്യാ​ന​യി​ലെ ക്രോ​സ് ഗ്രോ​വി​ലു​ള്ള പ്ര​കൃ​തി സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മാ​സ​ച്യു​സെ​റ്റ്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​യി​ന​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ​ശേ​ഷം 2021ലാ​ണ് കാ​മ​ത്ത് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നാ​യി പ​ർ​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ത്തി​യ​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.