• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് ജി​ല്ലാ ജ​ഡ്ജി സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ത്യ​ൻ വം​ശ​ജ​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ബെെ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്ക് ജി​ല്ലാ ജ​ഡ്ജി സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സ​ങ്കേ​ത് ജെ. ​ബു​ൽ​സാ​ര​യെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തു. ബു​ൽ​സാ​ര ഉ​ൾ​പ്പെ​ടെ നാ​ല് വ്യ​ക്തി​ക​ളെ​യാ​ണ് ഫെ​ഡ​റ​ൽ ജി​ല്ലാ കോ​ട​തി​ക​ളി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്.

2017 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലെ ഈ​സ്റ്റേ​ൺ ഡി​സ്ട്രി​ക്റ്റി​ന്‍റെ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് മ​ജി​സ്‌​ട്രേ​റ്റ് ജ​ഡ്ജി​യാ​ണ് ബു​ൽ​സാ​ര. ഫെ​ഡ​റ​ൽ ജു​ഡീ​ഷ്യ​ൽ സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ 45ാം റൗ​ണ്ട് നോ​മി​നി​യാ​ണി​ത്. ഇ​തോ​ടെ പ്ര​ഖ്യാ​പി​ച്ച ഫെ​ഡ​റ​ൽ ജു​ഡീ​ഷ്യ​ൽ നോ​മി​നി​ക​ളു​ടെ എ​ണ്ണം 219 ആ​യി.

ന്യൂ​റോ​ഷെ​ലി​ലേ​ക്കും പി​ന്നീ​ട് ന്യൂ​യോ​ർ​ക്കി​ലെ എ​ഡ്ജ്‌​മോ​ണ്ടി​ലേ​ക്കും മാ​റു​ന്ന​തി​ന് മു​മ്പ് കു​ടി​യേ​റ്റ​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ബ്രോ​ങ്ക്‌​സി​ൽ ജ​നി​ച്ച മ​ക​നാ​ണ് ബു​ൽ​സാ​ര. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും കെ​നി​യ​യി​ൽ നി​ന്നും 50 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ടി​യേ​റി​യ​താ​ണ്.

2002ൽ ​ഹാ​ർ​വാ​ർ​ഡ് ലോ ​സ്കൂ​ളി​ൽ നി​ന്ന് ജെ​ഡി​യും 1998ൽ ​ഹാ​ർ​വാ​ർ​ഡ് കോ​ള​ജി​ൽ നി​ന്ന് എ​ബി മാ​ഗ്ന​കം ലോ​ഡും നേ​ടി. ഭാ​ര്യ ക്രി​സ്റ്റി​ൻ ഡി​ലോ​റെ​ൻ​സോ​യ്‌​ക്കൊ​പ്പം ലോം​ഗ് ഐ​ല​ൻ​ഡ് സി​റ്റി​യി​ലാ​ണ് ബു​ൽ​സാ​ര താ​മ​സി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.