• Logo

Allied Publications

Americas
മൈ​ഗ്രേ​ഷ​ന്‍ കോ​ണ്‍​ക്ലേ​വ്; ലീ​ലാ മാ​രേ​ട്ട് പ​ങ്കെ​ടു​ത്തു
Share
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല കേ​ന്ദ്ര​മാ​ക്കി സം​ഘ​ടി​പ്പി​ച്ച മൈ​ഗ്രേ​ഷ​ന്‍ കോ​ണ്‍​ക്ലേ​വി​ല്‍ ഫൊ​ക്കാ​ന​യു​ടെ മു​തി​ര്‍​ന്ന നേ​താ​വും ക​ണ്‍​വ​ന്‍​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ലീ​ലാ മാ​രേ​ട്ട് പ​ങ്കെ​ടു​ത്തു.

എ​കെ​ജി സെ​ന്‍റ​ര്‍ ഓ​ഫ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് സ്റ്റ​ഡീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച​ത് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഡോ. ​തോ​മ​സ് ഐ​സ​ക്ക് ആ​യി​രു​ന്നു.

പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് ബെ​ന്യാ​മി​ന്‍ ചെ​യ​ര്‍​മാ​നും എ. ​പ​ദ്മ​കു​മാ​ര്‍ ക​ണ്‍​വീ​ന​റു​മാ​യു​ള്ള വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ള്ള പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​വും മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. പ്ര​വാ​സ​ത്തി​ന്‍റെ സ​ര്‍​വ മേ​ഖ​ല​ക​ളേ​യും സ്പ​ര്‍​ശി​ച്ചു​കൊ​ണ്ടു​ള്ള പ​ഠ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും സം​വാ​ദ​വും വ​ള​രെ മി​ക​വു​റ്റ​താ​യി​രു​ന്നു.



പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​മാ​സം 18ന് ​കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചി​രു​ന്നു. 19ന് ​ന​ട​ന്ന ആ​ഗോ​ള സം​വാ​ദം ഒ​രേ സ​മ​യം 12 വേ​ദി​ക​ളി​ലാ​യി​ട്ടാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യി​രു​ന്ന​ത്. 21ന് ​മൈ​ഗ്രേ​ഷ​ന്‍ കോ​ണ്‍​ക്ലേ​വി​ല്‍ ന​ട​ന്ന സം​വാ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​യോ​ഗി​ക രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

പ്ര​വ​സ​വും ന​വ​കേ​ര​ള​വും എ​ന്ന ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ ക​ഴി​വും വി​ജ്ഞാ​ന​വും കേ​ര​ള​ത്തി​ന്‍റെ വി​സ​ന​ത്തി​ല്‍ പ്രാ​യോ​ഗി​ക​മാ​ക്കാ​നാ​യി​രു​ന്നു നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന മൈ​ഗ്രേ​ഷ​ന്‍ കോ​ണ്‍​ക്ലേ​വ്.

യു​എ​സ്എ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സൂം ​മീ​റ്റിം​ഗു​ക​ളി​ലും ച​ര്‍​ച്ച​ക​ളി​ലും വ​ള​രെ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ച്ച​ത് ന​ല്ലൊ​രു അ​വ​സ​ര​മാ​യെ​ന്ന് ലീ​ല മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.