• Logo

Allied Publications

Americas
കേ​ര​ള ലി​റ്റ​റ​റി സോ​സൈ​റ്റി​ക്ക് ന​വ നേ​തൃ​ത്വം
Share
ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി 202425 വ​ർ​ഷ​ത്തെ​ക്കു​ള്ള ന​വ നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റു. ക​ഴി​ഞ്ഞ മാ​സം ജ​നു​വ​രി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി.

ഷാ​ജു ജോ​ൺ (പ്ര​സി​ഡ​ന്‍റ്), ഹ​രി​ദാ​സ്‌ ത​ങ്ക​പ്പ​ൻ (സെ​ക്ര​ട്ട​റി), സി​ജു വി. ​ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി. ​വി ജോ​ർ​ജ് (ട്ര​ഷ​റ​ർ), അ​ന​ശ്വ​ർ മാ​മ്പി​ള്ളി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ നേ​തൃ​ത്വം.

പു​തി​യ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ദ്യ പ​രി​പാ​ടി​യാ​യി ഫെ​ബ്രു​വ​രി 24ന് ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കാ​വ്യ​പ്പൊ​ൻ​പു​ല​രി​യും ന​ട​ക്കു​ന്ന​താ​യി​രി​ക്കും. സൂം ​മീ​റ്റിം​ഗ് രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യാ​തി​ഥി​യാ​യി പ്ര​ശ​സ്ത സാ​ഹി​ത്യ​ക്കാ​ര​ൻ ജോ​ർ​ജ് ഓ​ണ​ക്കൂ​ർ പ​ങ്കെ​ടു​ക്കും.

അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​ക്കാ​രും സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രു​മാ​യ ജെ. ​മാ​ത്യൂ​സ്, ശ​ങ്ക​ർ മ​ന (ലാ​ന, പ്ര​സി​ഡ​ന്‍റ്)​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കും. എ​ല്ലാ സാ​ഹി​ത്യ​പ്രേ​മി​ക​ളെ​യും പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള സാ​ഹി​ത്യ സ​ദ​സു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച സം​ഘ​ട​ന​യാ​ണ് കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ്). പു​തു​സാ​ഹി​ത്യ​ക്കാ​ര​ന്മാ​രെ​യും പു​തുസാ​ഹി​ത്യ സൃ​ഷ്ടി​യെ​യും പ​രി​ച​യ​പ്പെ​ടു​ത്തി സാ​ഹി​ത്യ സ​ദ​സു​ക​ളെ സ​ർ​വ​സ്വീ​കാ​ര്യ​ത​യി​ലേ​ക്കും ന​യി​ക്കു​ന്ന ഈ ​സം​ഘ​ട​ന 1992ൽ ​ഡാ​ള​സി​ലാ​ണ് ആ​രം​ഭി​ച്ച​ത്.

എ​ല്ലാ എ​ഴു​ത്തു​കാ​രെ​യും ഭാ​ഷ സ്നേ​ഹി​ക​ളെ​യും കെ​എ​ൽ​എ​സ്‌ അം​ഗ​ങ്ങ​ളാ​കാ​ൻ കെ​എ​ൽ​എ​സ്‌ പ്ര​വ​ർ​ത്ത​ക സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.