• Logo

Allied Publications

Americas
സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് രജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ലോംഗ് ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്കോ​ഫ് മീ​റ്റിംഗിന് ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക വേ​ദി​യാ​യി.​

ഇ​ട​വ​ക വി​കാ​രി ഫാ. ​ഡാ​നി​യേ​ൽ (ഡെ​ന്നി​സ്) മ​ത്താ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​നി​ധി സം​ഘ​ത്തെ ഷെ​യ്ൻ ഉ​മ്മ​ൻ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം) പ​രി​ച​യ​പ്പെ​ടു​ത്തി. ചെ​റി​യാ​ൻ പെ​രു​മാ​ൾ (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), മാ​ത്യു ജോ​ഷ്വ (ട്ര​ഷ​റ​ർ), ഐ​റി​ൻ ജോ​ർ​ജ്, റോ​ണ വ​ർ​ഗീ​സ്, ലി​സ് പോ​ത്ത​ൻ, ജോ​നാ​ഥ​ൻ മ​ത്താ​യി, പ്രേം​സി ജോ​ൺ, കെ​സി​യ എ​ബ്ര​ഹാം (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഷെ​യ്ൻ ഉ​മ്മ​ൻ ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ങ്ങ​ളി​ലെ ത​ന്‍റെ മി​ക​ച്ച അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.​ചെ​റി​യാ​ൻ പെ​രു​മാ​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ യു​വ​ജ​ന​ങ്ങ​ൾ നേ​തൃ​നി​ര​യി​ലേ​ക്ക് വ​രാ​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി​യും ഓ​ർ​മി​പ്പി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, സ്ഥ​ലം, പ്ര​സം​ഗ​ക​ർ, ചി​ന്താ​വി​ഷ​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ളും അ​ദ്ദേ​ഹം ന​ൽ​കി. സ​ഭാ​വി​ശ്വാ​സ​ത്തി​ന്‍റെ പു​തി​യ പാ​ഠ​ങ്ങ​ൾ പ​ഠി​ക്കാ​നും സു​ഹൃ​ദ് ബ​ന്ധ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്താ​നും കോ​ൺ​ഫ​റ​ൻ​സി​ലെ മു​ൻ​കാ​ല പ​ങ്കാ​ളി​ത്തം എ​ത്ര​മാ​ത്രം സ​ഹാ​യി​ച്ചു എ​ന്ന് ലി​സ് പോ​ത്ത​ൻ വി​ശ​ദീ​ക​രി​ച്ചു. റ​ജി​സ്ട്രേ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ലി​സ് പോ​ത്ത​ൻ ന​ൽ​കി. കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ത​നി​ക്ക് നേ​ടാ​ൻ ക​ഴി​ഞ്ഞ സു​ഹൃ​ത്തു​ക്ക​ളെ കു​റി​ച്ചും അ​വ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളി​ൽ തു​ട​ർ​ന്നും എ​ങ്ങ​നെ സേ​വ​നം ചെ​യ്യു​ന്നു​വെ​ന്നും ഐ​റി​ൻ ജോ​ർ​ജ് സൂ​ചി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളും ഐ​റി​ൻ ന​ൽ​കി.​ ​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ത്ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ കു​റി​ച്ചും സ​ഹ​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി​യും പ്രേം​സി ജോ​ൺ സം​സാ​രി​ച്ചു. ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ ജോ​നാ​ഥ​ൻ മ​ത്താ​യി എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു. റോ​ണ വ​ർ​ഗീ​സ് സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി.​

​സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ​ള്ളി​യി​ൽ യു​വ​ത്വ​വും ഊ​ർ​ജ​സ്വ​ല​ത​യും നി​റ​ഞ്ഞ ഒ​രു വ​ലി​യ സ​മൂ​ഹം ഉ​ള്ള​തി​നാ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ശ​ക്ത​മാ​യ ഭാ​ഗ​മാ​കാ​ൻ എ​ല്ലാ​വ​രേ​യും മാ​ത്യു ജോ​ഷ്വ ക്ഷ​ണി​ച്ചു. സ​മ്പ​ന്ന​മാ​യ ഒ​രു ആ​ത്മീ​യ അ​നു​ഭ​വ​ത്തി​നാ​യി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫാ. ​ഡെ​ന്നി​സ് മ​ത്താ​യി സ​ഭാം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ​ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ എ​ന്ന നി​ല​യി​ൽ ഷെ​യ്ൻ ഉ​മ്മ​ൻ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​പ്പോ​ൾ ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ എ​ന്ന നി​ല​യി​ൽ റോ​ൺ ജേ​ക്ക​ബ് ത​ന്‍റെ പി​ന്തു​ണ അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ റ​ജി​സ്റ്റ​ർ ചെ​യ്തു​കൊ​ണ്ടും സു​വ​നീ​റി​ൽ ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​ക്കൊ​ണ്ടും നി​ര​വ​ധി അം​ഗ​ങ്ങ​ൾ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ ഉ​ദാ​ര​മാ​യ പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മാ​ത്യു ജോ​ഷ്വ ന​ന്ദി അ​റി​യി​ച്ചു.

2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ’ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക’ (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം. ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.​

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്