• Logo

Allied Publications

Americas
കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ വേ​ൾ​ഡ് ഡേ ​പ്ര​യ​ർ മാ​ർ​ച്ച് രണ്ടിന് ഡാ​ള​സി​ൽ
Share
ഡാ​ള​സ്: കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ അ​ഖി​ല ലോ​ക പ്രാ​ർ​ഥനാ ദി​നം മാ​ർ​ച്ച് 2 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 12.30 വ​രെ മെ​സ്ക്വി​റ്റ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ (1002 Barnes Bridge Rd, Mesquite, Tx 75150) ​വച്ചു ന​ട​ത്ത​പ്പെ​ടും.

ക​ൽ​തോ​മ് ഒം ​സ​ലാം ക​വാ​ർ (പാ​ല​സ്തീ​ൻ) മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. ഞാ​ന്‍ നി​ങ്ങ​ളെ പ്ര​ബോ​ധി​പ്പി​ക്കു​ന്നു... സ്നേ​ഹ​ത്തി​ല്‍ അ​ന്യോ​ന്യം പൊ​റു​ക്കു​ക (എ​ഫേ​സ്യ​ര്‍ 4:13). എ​ന്ന​താ​ണ് മു​ഖ്യ ചി​ന്താ​വി​ഷ​യം. കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഗാ​യ​ക​സം​ഘം ഗാ​ന ശു​ശ്രു​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ലോ​ക​ത്തി​ലെ 170 ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ ക്രിസ്തീയ വി​ശ്വാ​സി​ക​ളാ​യ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ വ​ർ​ഷ​വും ഒ​രു പ്ര​ത്യേ​ക രാ​ജ്യം തെ​ര​ഞ്ഞെ​ടു​ത്ത് ആ ​രാ​ജ്യ​ത്തി​ലെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​വാ​നാ​യി മാ​ർ​ച്ച് മാ​സ​ത്തി​ലെ ഒ​രു ശ​നി​യാ​ഴ്ച പ്രാ​ർ​ഥനാ​ദി​ന​മാ​യി ആ​ച​രി​ച്ചു വ​രു​ന്ന​താ​ണ് വേ​ൾ​ഡ് ഡേ ​പ്ര​യ​ർ.

ഇ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, ആ​ദ്ധ്യാ​ത്മി​ക പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ദൗ​ത്യം, സ​മാ​ധാ​നം നീ​തി, എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത​യി​ല്‍ ഊ​ന്നി, വേ​ദ​പു​സ്ത​ക പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ഓ​രോ വ​ര്‍​ഷ​വും അ​ഖി​ല ലോ​ക പ്രാ​ര്‍​ത്ഥ​നാ ദി​ന​ത്തി​നാ​വ​ശ്യ​മാ​യ ആ​രാ​ധ​നാ ക്ര​മം ത​യ്യാ​റാ​ക്കി വ​രു​ന്നു.

പാ​ല​സ്തീ​നി​ലെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​നാ​യി​ട്ടാ​ണ് പ്ര​ത്യേ​കം പ്രാ​ർ​ഥനാ ദി​ന​മാ​യി ഈ ​വ​ർ​ഷം വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന​ത്. മെ​സ്ക്വി​റ്റ് സെ​ന്‍റ് ​പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യി​ലെ സേ​വി​കാ സം​ഘമാണ് ഡാ​ള​സി​ലെ വേ​ൾ​ഡ് ഡേ ​പ്ര​യ​റി​ന് ഈ ​വ​ർ​ഷം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മാ​ർ​ച്ച് 2 ശ​നി​യാ​ഴ്ച മെ​സ്ക്വി​റ്റ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്ന അ​ഖി​ല ലോ​ക പ്രാ​ർ​ഥനാ​ദി​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഡാ​ള​സി​ലെ എ​ല്ലാ ക്രി​സ്തി​യ സ്ത്രീ​ജ​ന വി​ഭാ​ഗ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ക​ൺ​വീ​ന​ർ സു​ബി ഉ​തു​പ്പ് ഇ​യാ​ടി​യി​ൽ (സു​ബി കൊ​ച്ച​മ്മ), സ​ഹ ക​ൺ​വീ​ന​ർ ടി​ജി ലൂ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.