• Logo

Allied Publications

Americas
സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സ് എ​ട്ട് മു​ത​ൽ ഡാ​ള​സി​ൽ
Share
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​മ്മാ വോ​ള​ന്‍റ​റി ഇ​വാ​ന്‍​ഞ്ച​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ (ഇ​ട​വ​ക മി​ഷ​ന്‍), സേ​വി​കാ​സം​ഘം, സീ​നി​യ​ര്‍ ഫെ​ലോ​ഷി​പ്പ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ 11ാമ​ത് സം​യു​ക്ത കോ​ണ്‍​ഫ​റ​ന്‍​സ് മാ​ര്‍​ച്ച് എ‌​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ല്‍ ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ര്‍​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ല്‍ (11550 Luna Rd, Farmers Branch, Tx 75234) വ​ച്ച് ന​ട​ക്കും.

റ​വ. ഏ​ബ്ര​ഹാം കു​രു​വി​ള (ല​ബ​ക്ക്), റ​വ. ജോ​ൺ കു​ഞ്ഞ​പ്പി (ഒ​ക്‌‌​മ​ല​ഹോ​മ) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​ർ. കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റാ​യി റ​വ.​അ​ല​ക്സ്‌ യോ​ഹ​ന്നാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി റ​വ. എ​ബ്ര​ഹാം തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സാം ​അ​ല​ക്സ്‌ എ​ന്നി​വ​ർ പ്ര​വ​ര്‍​ത്തി​ക്കും.

ച​ർ​ച്ച് ഓ​ൺ മി​ഷ​ൻ എ​വ​രി​വേ​യ​ർ(​മാ​ത്യു 28:20) എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ ചി​ന്താ​വി​ഷ​യം. സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍, ഒ​ക്‌​ല​ഹോ​മ, ഓ​സ്റ്റി​ന്‍, ല​ബ​ക്ക്, സാ​ൻ അ​ന്‍റോ​ണി​യോ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മാ​ര്‍​ത്തോ​മ്മാ ദേ​വാ​ല​യ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളും വൈ​ദീ​ക​രു​മാ​ണ് ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഈ ​കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​ത്.

ഈ​ശോ മാ​ളി​യേ​ക്ക​ൽ(​ര​ജി​സ്‌​ട്രേ​ഷ​ന്‍ & ഹോ​സ്പി​റ്റാ​ലി​റ്റി), പ്ര​ഫ. സോ​മ​ൻ വി. ​ജോ​ർ​ജ് (ഫി​നാ​ന്‍​സ്), ചാ​ക്കോ ജോ​ൺ​സ​ൺ (ഫു​ഡ്‌), ബാ​ബു സി. ​മാ​ത്യു (പ​ബ്ലി​സി​റ്റി & ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍), ജോ​ർ​ജ് വ​ർ​ഗീ​സ് (വ​ർ​ഷി​പ്പ് & ക്വ​യ​ർ), ജോ​ജി ജോ​ർ​ജ് (അ​ക്ക​മോ​ഡേ​ഷ​ന്‍), സാ​റാ ജോ​സ​ഫ് (മെ​ഡി​ക്ക​ല്‍), മ​റി​യാ​മ്മ ഡാ​നി​യേ​ൽ (പ്ര​യ​ര്‍ സെ​ല്‍) എ​ന്നി​വ​ര്‍ ക​ണ്‍​വീ​ന​റു​ന്മാ​രാ​യി വി​പു​ല​മാ​യ സ​ബ് ക​മ്മി​റ്റി​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച്‌ നാ​ലി​ന് അ​വ​സാ​നി​ക്കും എ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ക​ൺ​വീ​ന​ർ ഈ​ശോ മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു. വ​ച​നം പ​ഠി​ക്കു​ന്ന​തി​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും വ​രും​ത​ല​മു​റ​യെ ക്രി​സ്തു​വു​മാ​യി ചേ​ർ​ത്തു നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റ​വ. അ​ല​ക്സ്‌ യോ​ഹ​ന്നാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. എ​ബ്ര​ഹാം തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാം ​അ​ല​ക്സ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.