• Logo

Allied Publications

Americas
ഡാ​ള​സി​ൽ ഏ​ക​ദി​ന കോ​ൺ​സു​ല​ർ ക്യാ​ന്പ് ശ​നി​യാ​ഴ്ച
Share
ഡാ​ള​സ്: കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ഹൂ​സ്റ്റ​ൺ ശ​നി​യാ​ഴ്ച ഏ​ക​ദി​ന കോ​ൺ​സു​ല​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ബി​എ​പി​എ​സ് സ്വാ​മി​നാ​രാ​യ​ണ മ​ന്ദി​ർ ഡാ​ള​സ്, മേ​ഖ​ല​യി​ലെ മ​റ്റ് സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പേ​ക്ഷ​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് അ​തി​നു​ശേ​ഷം ഹൂ​സ്റ്റ​ണി​ലെ വി​എ​ഫ്എ​സി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കാം.

എ​ൻ​ഒ​ആ​ർ​ഐ, പി​സി​സി എ​ന്നി​വ ഒ​ഴി​കെ​യു​ള്ള ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ളും കോ​ൺ​സു​ലേ​റ്റ് ക്യാ​ന്പി​ൽ ന​ൽ​കും. പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, വീ​സ, ഒ​സി​ഐ എ​ന്നി​വ​യൊ​ന്നും ത​ത്സ​മ​യം ന​ൽ​കു​ന്ന​ത​ല്ലെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​തൊ​രു സ്പെ​ഷ്യ​ൽ ഡ്രൈ​വ് ആ​യ​തി​നാ​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ഹൂ​സ്റ്റ​ണി​ലെ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണു​ക​യും ചെ​യ്യാം.

കോ​ൺ​സു​ല​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാം: http://www.baps.org/Dallas

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.