• Logo

Allied Publications

Americas
സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സി​ന് ഇ​ന്ന് ഡാ​ള​സി​ൽ തു​ട​ക്കം
Share
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​മ്മാ വോ​ള​ന്‍റ​റി ഇ​വാ​ന്‍​ഞ്ച​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ (ഇ​ട​വ​ക മി​ഷ​ന്‍), സേ​വി​കാ​സം​ഘം, സീ​നി​യ​ര്‍ ഫെ​ലോ​ഷി​പ്പ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ 11ാമ​ത് സം​യു​ക്ത കോ​ണ്‍​ഫ​റ​ന്‍​സി​ന് ഡാ​ള​സി​ൽ ഇ​ന്ന് തു​ട​ക്കം.

ഉച്ചകഴിഞ്ഞ് മൂന്നിന് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ര്‍​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ല്‍ (11550 Luna Rd, Farmers Branch, Tx 75234) വ​ച്ച് തു​ട​ക്കം കു​റി​ക്കു​ന്ന സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ്ര​റ​ന്‍​സ് ശ​നിയാഴ്ച ഉ​ച്ചയ്​ക്ക് രണ്ടിന് സ​മാ​പി​ക്കും.

റ​വ. ഏ​ബ്ര​ഹാം കു​രു​വി​ള (ല​ബ​ക്ക്), റ​വ. ജോ​ൺ കു​ഞ്ഞ​പ്പി (ഒ​ക്‌ലഹോ​മ) എ​ന്നി​വ​ർ മു​ഖ്യ ലീ​ഡേ​ഴ്സ് ആ​യ കോ​ൺ​ഫറ​ൻ​സിന്‍റെ മു​ഖ്യചി​ന്താ​വി​ഷ​യം ചർച്ച് ഓൺ മിഷൻ എവരിവൺ(മാത്യു 28:20) എ​ന്ന​താ​ണ്.

ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍, ഒ​ക്‌​ല​ഹോ​മ, ഓ​സ്റ്റി​ന്‍, ല​ബ​ക്ക്, സാ​ൻ അ​ന്‍റോണി​യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ഇ​തി​നോ​ട​കം 400ൽ ​പ​രം അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.

കോ​ൺഫറ​ൻ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​അ​ല​ക്സ്‌ യോ​ഹ​ന്നാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. എ​ബ്ര​ഹാം തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാം ​അ​ല​ക്സ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​ശോ മാ​ളി​യേ​ക്ക​ൽ (ര​ജി​സ്‌​ട്രേ​ഷ​ന്‍ & ഹോ​സ്പി​റ്റാ​ലി​റ്റി), പ്രഫ. സോ​മ​ൻ വി. ​ജോ​ർ​ജ് (ഫി​നാ​ന്‍​സ്), ചാ​ക്കോ ജോ​ൺ​സ​ൺ (ഫു​ഡ്‌),

ബാ​ബു സി. ​മാ​ത്യു(പ​ബ്ലി​സി​റ്റി & ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍), ജോ​ർ​ജ് വ​ർ​ഗീ​സ് (വ​ർ​ഷി​പ്പ് & ക്വ​യ​ർ), ജോ​ജി ജോ​ർ​ജ് (അ​ക്ക​മോ​ഡേ​ഷ​ന്‍), സാ​റ ജോ​സ​ഫ് (മെ​ഡി​ക്ക​ല്‍), മ​റി​യാ​മ്മ ഡാ​നി​യേ​ൽ (പ്ര​യ​ര്‍ സെ​ല്‍) എ​ന്നി​വ​ര്‍ ക​ണ്‍​വീ​നർമാരാ​യ വി​പു​ല​മാ​യ സ​ബ് ക​മ്മ​റ്റി​ക​ൾ കോ​ൺ​ഫ്ര​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്