• Logo

Allied Publications

Americas
ജീ​വി​ത​ല​ക്ഷ്യം ക​ണ്ടെ​ത്തി അ​വ പി​ന്തു​ട​രു​ക: ദ​യാ ബാ​യി
Share
ന്യൂയോർക്ക്: ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​താ​ല​ക്ഷ്യം എ​ന്തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​വ​യെ പി​ന്തു​ട​രു​വാ​നു​ള്ള പ​രി​ശ്ര​മ​മാ​ണ് വേ​ണ്ട​തെ​ന്ന് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ദ​യാ ബാ​യി. ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​യാ​ളി നഴ്സ​സ് അ​സം​ബ്ലി​യു​ടെ(​എ​യിം​ന) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​താ ദി​ന ടോ​ക്ക് ഷോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ദ​യാ ബാ​യി.

എ​യിം​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ങ്കാ​ളി​ത്തം കൊ​ണ്ടും ആ​ശ​യ സ​മ്പു​ഷ്ട​ത കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്‌ വൈ​ഫ​റി കൗ​ൺ​സി​ൽ റ​ജി​സ്ട്ര​റ​ർ പ്ര​ഫ.​ഡോ. പി .​എ​സ്. സോ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​യം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ കൂ​ടി മാ​ത്ര​മേ വ​നി​ത ശാ​ക്തീ​ക​ര​ണം പൂ​ർ​ണ​മാ​കൂ എ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​നു​ഷ്യാ​വ​കാ​ശ​വും സ്ത്രീ​സു​ര​ക്ഷ​യും ഹ​നി​ക്ക​പ്പെ​ടു​ന്ന നാ​ടാ​യി കേ​ര​ളം മാ​റി​യെ​ന്ന് ദ​യാ ഭാ​യി പ​റ​ഞ്ഞു. ത​നി​ക്ക് ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട് ആ​ഭി​മു​ഖ്യം ഇ​ല്ലെ​ന്നും ബൈ​ബി​ളി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്ന പാ​വ​ങ്ങ​ളു​ടെ സു​വി​ശേ​ഷ​വും ഒ​പ്പം ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​വു​മാ​ണ് ത​ന്‍റെ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ട് എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ഴെ​ക്കി​ട​യി​ൽ ഉ​ള്ള​വ​രു​ടെ ജീ​വി​ത​വു​മാ​യി ഇ​ഴു​കി ചേ​രു​ക എ​ന്ന ത​ന്‍റെ ജീ​വി​ത​ല​ക്ഷ്യം പി​ന്തു​ട​ർ​ന്നാ​ണ് സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് എ​ത്തി​യ​ത്. ഒ​രു നഴ്സ് എ​ന്ന നി​ല​യി​ൽ പ​ഠ​ന സ​മ​യ​ത്ത് ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളും അ​തി​ലേ​ക്ക് തന്നെ സ്വാ​ധീ​നി​ച്ചെന്ന് അവർ പറഞ്ഞു.

എ​യിം​ന സ്ഥാ​പ​ക​ൻ സി​നു ജോ​ൺ ക​റ്റാ​നം ഏ​കോ​പ​നം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ അ​യ​ർ​ല​ൻഡി​ൽ നി​ന്നും ജി​ഷ ഷി​ബു അ​വ​താ​ര​ക​യാ​യും ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ബി​സി തോ​പ്പി​ൽ, ബി​ന്ദു പി. ​ആ​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്ന് ജി​ജി പ്രി​ൻ​സ്, അ​മേ​രി​ക്ക​യി​ൽ നി​ന്ന് അ​നി​ല സ​ന്ദീ​പ് എ​ന്നി​വ​ർ പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഷാ​നി ടി. ​മാ​ത്യു​വും മാ​ത്യു വ​ർ​ഗീ​സും സാ​ജു സ്റ്റീ​ഫ​നും സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി നഴ്സു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.