• Logo

Allied Publications

Americas
സെന്‍റ്​ തെ​ക്‌ല ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ന​യാ​ക് (ന്യൂ​യോ​ർ​ക്ക്): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ സെ​ന്‍റ് തെ​ക്‌ല ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഈ മാസം മൂന്നിന് ആ​രം​ഭി​ച്ചു. ഫാ​മി​ലി/യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു ടീം ​ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

ദീ​പ്തി മാ​ത്യു (കോ​ൺ​ഫ​റ​ൻ​സ് സു​വ​നീ​ർ എ​ഡി​റ്റ​ർ), ഷോ​ൺ എ​ബ്ര​ഹാം (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ജോ​ഷി​ൻ എ​ബ്ര​ഹാം, ബി​പി​ൻ മാ​ത്യു (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ൽ. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ. ​ഗീ​വ​ർ​ഗീ​സ് കോ​ശി (വി​കാ​രി) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ധ്യാ​ത്മി​ക സ​മ്മേ​ള​ന​മാ​യ കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ സം​ഘം ന​ൽ​കി. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ഈ ​നാ​ല് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ കു​റി​ച്ച് കോ​ൺ​ഫ​റ​ൻ​സ് ടീം ​സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​നു​വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്പോ​ൺ​സ​ർ​ഷി​പ്പ് ഓ​പ്ഷ​നു​ക​ൾ, റാ​ഫി​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​വ​ർ പ​ങ്കി​ട്ടു. ഒ​രു ആ​ത്മീ​യ അ​നു​ഭ​വ​ത്തി​നും മ​ഹ​ത്താ​യ ഓ​ർ​മ​ക​ൾ​ക്കു​മാ​യി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ കോ​ൺ​ഫ​റ​ൻ​സ് ടീം ​എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു.

നി​ര​വ​ധി ഇ​ട​വ​ക അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ന് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ഷെ​ൽ​വി​ൻ വ​ർ​ഗീ​സ്, ജീ​സ സ്ക​റി​യ, വി​ബു വ​ർ​ഗീ​സ്, ജീ​ന വ​ർ​ഗീ​സ്, ഡീ​ക്ക​ൻ അ​ല​ക്സാ​ണ്ട​ർ ഹാ​ച്ച​ർ, ലോ​ർ​ന നൈ​നാ​ൻ, സൂ​സ​ൻ ഹാ​ച്ച​ർ, ജെ​യിം തോ​മ​സ്, വി. ​ജെ. ജോ​സ് എ​ന്നി​വ​രാ​ണ് പി​ന്തു​ണ വാ​ഗ്ദാ​നം അ​റി​യി​ച്ച​ത്. ആ​ത്മാ​ർ​ഥ​മാ​യി പി​ന്തു​ണ​ച്ച വി​കാ​രി​ക്കും ഇ​ട​വ​ക അം​ഗ​ങ്ങ​ൾ​ക്കും കോ​ൺ​ഫ​റ​ൻ​സ് ടീം ​ന​ന്ദി പ​റ​ഞ്ഞു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

Registration link: http://tinyurl.com/FYC2024

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ
(ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ.
516.439.9087)

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്