• Logo

Allied Publications

Americas
അ​ദാ​നി​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി അ​മേ​രി​ക്ക
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ശ​ത​കോ​ടീ​ശ്വ​ര​ൻ ഗൗ​തം അ​ദാ​നി​യു​ടെ അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ൾ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള അ​ഴി​മ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ടോ​യെ​ന്ന് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഒ​രു ഊ​ര്‍​ജ​പ​ദ്ധ​തി​ക്കാ​യി അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​പ​ന​മോ ഗൗ​തം അ​ദാ​നി​യോ കൈ​ക്കൂ​ലി ന​ല്‍​കു​ന്ന​തി​ല്‍ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച യു​എ​സ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ച്ചു. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ബ്ലൂം​ബ​ർ​ഗാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​സ്യു​യ​ർ പ​വ​ർ ഗ്ലോ​ബ​ൽ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്.

അ​തേ​സ​മ​യം, പു​റ​ത്തു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലേ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​യും അ​ഴി​മ​തി​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

നേ​ര​ത്തെ, അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ൾ​ക്കു​നേ​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഹി​ൻ​ഡെ​ൻ​ബ​ർ​ഗ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗ്രൂ​പ്പി​ലെ ലി​സ്റ്റു​ചെ​യ്ത ഏ​ഴു ക​മ്പ​നി​ക​ളു​ടെ മൂ​ല്യം ഊ​തി​പ്പെ​രു​പ്പി​ച്ച​താ​ണെ​ന്ന് അ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.