• Logo

Allied Publications

Americas
മ​ല​ങ്ക​ര ആ​ർ​ച്ച് ഡ​യോ​സീ​സ​ൻ മെ​ഗാ ഇ​വ​ന്‍റ് മേ​യ് 11ന്
Share
ന്യൂ​ജഴ്സി: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ച്ച് ഡ​യോ​സി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം മേ​യ് 11ന് ​ആ​ർ​ച്ച് ഡ​യോ​സീ​സ​ൻ ആ​സ്ഥാ​ന​ത്ത് വ​ച്ച് മ​ല​ങ്ക​ര ആ​ർ​ച്ച്ഡ​യോ​സി​സ​ൻ എ​ക്സ്ട്രാ വ​ഗ​ൻ​സാ എം​എ​ഇ 2024 എ​ന്ന പേ​രി​ൽ മെ​ഗാ ഇ​വ​ന്‍റ് ന​ട​ത്തും.

ന്യൂ​യോ​ർ​ക്കി​ലേ​യും ന്യൂ​ജ​ഴ്സി​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​ള്ള 20ല​ധി​കം പ​ള്ളി​യി​ലെ അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രും. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫു​ഡ്, ഇ​ന്ത്യ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ, ഗാ​ർ​മെ​ന്‍റ്സ്, വി​വി​ധ​യി​നം ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ്പ​ന​യും വി​നോ​ദ പ​രി​പാ​ടി​ക​ളും ന‌​ട​ക്കും.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ​രി​പാ‌​ടി ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം ഒ​ന്പ​തി​ന് അ​ര​മ​ന​യി​ൽ വ​ച്ച് ന​ട​ത്തി​യ ടി​ക്ക​റ്റ് കി​ക്ക്‌ ഓ​ഫി​ന് ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. റ​വ.​ഫാ. മ​ത്താ​യി പു​തു​ക്കു​ന്ന​ത്ത് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലി​ത്ത​യ്ക്ക് ടി​ക്ക​റ്റ് ന​ൽ​കി​കൊ​ണ്ട് കി​ക്ക്‌ ഓ​ഫ് പ​രി​പാ​ടി ന​ട​ത്തി.



മാ​ത്യൂ​സ് മ​ൻ​ജ, ലി​സി തോ​മ​സ്, റി​ബ ജേ​ക്ക​ബ് എ​ന്നി​വ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും റ​വ.​ഫാ.​ഡോ. ജെ​റി ജേ​ക്ക​ബ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ജോ​ജി കാ​വ​നാ​ൽ (ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ), ക​മാ​ണ്ട​ർ ജോ​ബി ജോ​ർ​ജ്, രാ​ജു അ​ബ്രാ​ഹാം, സാ​ജൂ പൗ​ലോ​സ്, ടി.​പി. ഏ​ലി​യാ​സ്, റോ​യി മാ​ത്യു ( ഫി​നാ​ൻ​സ് & ഫു​ഡ് ക​മ്മി​റ്റി),

ഷാ​നാ ജോ​ഷ്വാ, ജെ​യിം​സ് ജോ​ർ​ജ്, ഫാ.​അ​രു​ൺ ഗീ​വ​ർ​ഗീ​സ് (ഐ​ടി), സാ​ബു സ്ക​റി​യ (മാ​ർ​ക്ക​റ്റിം​ഗ്), സെ​ന്‍റ് മേ​രീ​സ് വി​മ​ൻ​സ്‌​ലീ​ഗ്, സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പ്, സ​ൺ​ഡേ​സ്കൂ​ൾ (എം​ജി​എ​സ്ഒ​വെെ​എ, എം​ജി​എ​സ്ഒ​എ​സ്എ) എ​ന്നി ഭ​ക്ത​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ബ് ക​മ്മി​റ്റി ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​നോ​ടൊ​ത്ത് പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ നടത്തുന്നുണ്ട്.

ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മെ​ഗാ സ്പോ​ൺ​സ​ർ​മാ​രാ​യും പ​ദ്ധ​തി​യോ​ട് സ​ഹ​ക​രി​ക്കു​ന്ന എല്ലാ​വ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ള​ർ​ച്ച​‌യ്ക്കും ആ​വ​ശ്യ​മാ​യ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ എല്ലാ​വ​രു​ടേ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക മെ​ത്രാ​പ്പൊ​ലീ​ത്ത ഓ​ർ​മി​പ്പി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.