• Logo

Allied Publications

Americas
ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് ആംഗലേയ സാഹിത്യ കൃതികൾ ക്ഷണിക്കുന്നു
Share
ന്യൂജ​ഴ്സി: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ഫൊ​ക്കാ​ന സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ആം​ഗ​ലേ​യ സാ​ഹി​ത്യ ര​ച​ന​ക​ൾ ക്ഷ​ണി​ക്കു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും താ​മ​സി​ക്കു​ന്ന മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ പ​ല​രും ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലും സാ​ഹി​ത്യ സ​പ​ര്യ തു​ട​രു​ന്നു​ണ്ട്. അ​വ​രു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള ര​ച​ന​ക​ൾ​കൂ​ടി 2024ലെ ​പു​ര​സ്കാ​ര​ത്തി​നാ​യി ക്ഷ​ണി​ക്കു​വാ​ൻ അ​വാ​ർ​ഡ് ക​മ്മി​റ്റി താ​ത്പ​ര്യ​പ്പെ​ടു​ന്ന​താ​യി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി കു​ര്യ​ൻ അ​റി​യി​ച്ചു.

ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) ന​ട​ക്കാ​നി​രി​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള അ​സ്‌​സോ​സി​യേ​ഷ​ന്‍​സ് ഇ​ന്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ 21ാമ​ത് ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കൃ​തി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത്.

മ​ല​യാ​ള ഭാ​ഷ​യെ​യും സാ​ഹി​ത്യ​ത്തെ​യും എ​ഴു​ത്തു​കാ​രെ​യും എ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫൊ​ക്കാ​ന​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ ഫൊ​ക്കാ​ന സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി വ​രു​ന്ന​ത്.

1982ൽ ​ഫൊ​ക്കാ​ന രൂ​പം കൊ​ണ്ട​തു മു​ത​ൽ ആ​രം​ഭി​ച്ച ഫൊ​ക്കാ​ന​യു​ടെ സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് ലോ​കം മു​ഴു​വ​നു​മു​ള്ള മ​ല​യാ​ള സാ​ഹി​ത്യ പ്രേ​മി​ക​ളു​ടെ അം​ഗീ​ക​ര​മേ​റ്റു വാ​ങ്ങി​യ​താ​ണ്.

മ​ല​യാ​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ളു​ടെ ശ്രേ​ണി​യി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ന്ന ഫൊ​ക്കാ​ന സാ​ഹി​ത്യ പു​ര​സ്ക്കാ​ര​ത്തി​ന് മ​ല​യാ​ള​ത്തി​ലെ മ​ണ്മ​റി​ഞ്ഞു പോ​യ​വ​രും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യ ഒ​ട്ട​ന​വ​ധി പ്ര​ശ​സ്ത​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​ർ അ​ർ​ഹ​രാ​യി​ട്ടു​ണ്ട്.​ വട​ക്കേ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ളി​ൽ നി​ന്നാ​ണ് കൃ​തി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ര​ച​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 20 ആ​യി​രി​ക്കും. 2022 മേ​യ് ഒ​ന്നു മു​ത​ൽ പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള കൃ​തി​ക​ളാണ് അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്കു​ക.

പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട കൃ​തി​ക​ളു​ടെ മൂ​ന്നു പ്ര​തി​ക​ൾ താ​ഴെ പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​തരണമെന്ന് സംഘാടകർ അറിയിച്ചു.

Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 2019516801.

പു​ര​സ്കാ​ര​ത്തി​നാ​യി ല​ഭി​ക്കു​ന്ന സാ​ഹി​ത്യ കൃ​തി​ക​ൾ പ്ര​ഗ​ത്ഭ​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​ർ അ​ട​ങ്ങി​യ ജ​ഡ്ജിം​ഗ്‌ പാ​ന​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും ജേ​താ​ക്ക​ളെ നി​ർ​ണ​യി​ക്കു​ക​യെ​ന്ന് എ​ന്ന് ഗീ​താ ജോ​ര്‍​ജ് കോ​ഓ​ർ​ഡി​നേ​റ്റ​റും ബെ​ന്നി കു​ര്യ​ൻ ചെ​യ​ർ​മാ​നും സ​ണ്ണി മ​റ്റ​മ​ന കോ​ചെ​യ​റുമായി​ട്ടു​ള്ള ക​മ്മി​റ്റി അ​റി​യി​ച്ചു.

അ​വാ​ർ​ഡു​ക​ൾ സം​ബ​ന്ധി​ച്ച കൂ​ടു​ത​ക​ൾ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ ഫൊ​ക്കാ​ന വെ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​വെ​ബ്സൈ​റ്റ്: http://fokanaonline.org/Email: [email protected]: +1 2019516801

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.