• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ ​പ്ര​ധാ​ന തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് തു​ട​ക്കം കു​റി​ച്ച കാ​രു​ണ്യ ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

2023ലെ ​പ്ര​ധാ​ന തി​രു​നാ​ളിന്‍റെ പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്ന വ​നി​ത​ക​ൾ ഒ​ന്നു​ചേ​ർ​ന്ന് ഏ​റ്റെ​ടു​ത്തു​ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് കാ​രു​ണ്യ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി. ഭ​വ​ന​ര​ഹി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ വ​നി​ത​ക​ൾ തെ​രെ​ഞ്ഞെ​ടു​ത്ത​ത് കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ഹൈ​റേ​ഞ്ച് പ​ഠ​മു​ഖം ഫൊ​റോ​നാ​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നുള്ള എട്ട് കു​ടും​ബ​ങ്ങ​ളെ​യാ​ണ്.

ജ​നു​വ​രി​യിൽ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ റീ​ജി​യ​ൺ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, അ​താ​ത് ഇ​ട​വ​ക വി​കാ​രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യ ഭ​വ​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ടീ​ൽ ച​ട​ങ്ങു​ക​ൾ നി​ർ​വഹി​ച്ചു.

സ​മ​യബ​ന്ധി​ത​മാ​യി ഓ​രോ ഭാ​വ​ന​ങ്ങ​ളു​ടെ​യും നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ, ജോ​ജോ അ​നാ​ലി​ൽ, ജി​നോ ക​ക്കാ​ട്ട് എ​ന്നി​വ​ര​ട​ങ്ങി​യ കോഓർഡിനേഷൻ ക​മ്മിറ്റി അ​റി​യി​ച്ചു.

സെ​ലി​ൻ ചൊ​ള്ള​മ്പേ​ൽ ചെ​യ​ർ പേ​ഴ്‌​സ​ണാ​യും, മ​ഞ്ജു ക​ല്ലി​ടു​ക്കി​ൽ, സ്റ്റോ​പ്പി പോ​ള​ക്ക​ൽ, ലി​യാ കു​ന്ന​ശേരി, സി​ജു കൂ​വ​ക്കാ​ട്ടി​ൽ, ഡോ​ളി കി​ഴ​ക്കേ​ക്കു​റ്റ്, സി​ജു വെ​ള്ളാ​രം​കാ​ലാ​യി​ൽ, മ​ഞ്ജു ആ​നാ​ലി​ൽ, ജീ​നാ ക​ണ്ണ​ച്ചാം​പ​റ​മ്പി​ൽ, ജി​ഷ പൂ​ത്ത​റ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള പ​തി​മൂ​ന്നം​ഗ ക​മ്മിറ്റി​യാ​ണ് ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യും അ​തി​നു ശേ​ഷ​വും ഉ​ദാ​ര​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ട് ഈ ​ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി​യെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ എ​ല്ലാ വ​നി​ത​ക​ൾ​ക്കും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും ഇ​ട​വ​ക​യു​ടെ പേ​രി​ലു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.

2024ലെ ​പ്ര​ധാ​ന​ത്തി​രു​നാ​ളി​ന് മു​ൻ​പാ​യി എ​ല്ലാ ഭ​വ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​കൊ​ണ്ട് ഹൈ​റേ​ഞ്ചി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ സാ​ധി​ക്കുമെന്നു​ള്ള പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഈ ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.