• Logo

Allied Publications

Americas
സു​വി​ശേ​ഷ വ്യാ​ഖ്യാ​ന ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു
Share
ഷി​ക്കാ​ഗോ: ഫാ.​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ര​ചി​ച്ച "ജോ​യ് ഓ​ഫ് ദ ​വേ​ര്‍​ഡ്' എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ണ്ടാം വാ​ല്യം കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഷി​ക്കാ​ഗോ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

ബോം​ബെ​യി​ലെ സെ​ന്‍റ് പോ​ള്‍ പ​ബ്ലി​ക്കേ​ഷ​ന്‍ അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ ഒ​ന്നാം വാ​ല്യ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണി​ത്. സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഞാ​യ​റാ​ഴ്ച​ത്തെ സു​വി​ശേ​ഷ വാ​യ​ന​ക​ളു​ടെ സ​വി​സ്ത​ര​വ്യാ​ഖ്യാ​ന​മാ​ണ് ഫാ. ​മു​ത്തോ​ല​ത്ത് ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​യി ന​ല്‍​കു​ന്ന​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ണു​ക​ളു​ടെ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ പ്ര​തി​നി​ധി​ക​ളു​മ​ട​ങ്ങു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ച് പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ തോ​മ​സ് മു​ള​വ​നാ​ലി​നു ന​ല്കി​ക്കൊ​ണ്ടാ​ണ് മാ​ര്‍ മൂ​ല​ക്കാ​ട്ട് പു​സ്ത​ക​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

പു​സ്ത​ക​പ്ര​കാ​ശ​ന​വേ​ള​യി​ല്‍ മാ​ര്‍ മൂ​ല​ക്കാ​ട്ട് ഗ്ര​ന്ഥ​കാ​ര​നാ​യ ഫാ.​മു​ത്തോ​ല​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും ആ​ഴ​മാ​യ ബൈ​ബി​ള്‍ പ​ഠ​ന​ത്തെ​യും പ്ര​ശം​സി​ച്ചു സം​സാ​രി​ച്ചു. ഫാ. ​മു​ത്തോ​ല​ത്ത് എല്ലാവര്‍​ക്കും ന​ന്ദി​യ​ര്‍​പ്പി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.