x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മാ​പ്പു​മി​ല്ല, കോ​പ്പു​മി​ല്ല…​ജീ​വി​ത​ത്തി​ൽ തോ​റ്റാ​ലും ആ​ർ​എ​സ്എ​സി​നോ​ട് തോ​ൽ​ക്കി​ല്ല'! പ്ര​തി​കാ​രം മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ല​ല്ല, ജീ​വി​ത​വി​ജ​യ​ത്തി​ലാ​ണ്!

കാവ്യാ ദേവദേവൻ
Published: November 23, 2026 12:55 PM IST | Updated: November 23, 2026 01:30 PM IST

കാലടി സർവകലാശാലയിലെ വിദ്യാർഥികൾ മാധ്യമങ്ങളോടു പ്രതികരിക്കുന്നു, വിദ്യാർഥികളുടെ നിരാഹാര സമരം

22 ദി​വ​സ​ത്തെ സ​മ​രം 80 ദി​വ​സ​ത്തോ​ളം നീ​ണ്ട അ​നി​ശ്ചി​ത​ത്വം…​കാ​മ്പ​സി​ന് പു​റ​ത്തു​നി​ന്ന് പ​ഠി​ക്കേ​ണ്ടി​വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ. പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​ന്ന​വ​ർ ഒ​ടു​വി​ൽ, ഹൈ​ക്കോ​ട​തി വി​ധി​യി​ലൂ​ടെ നീ​തി​യു​ടെ ഒ​രു വാ​തി​ൽ തു​റ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ കോ​ട​തി വി​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. അ​വ​രു​ടെ വാ​ക്കു​ക​ൾ​ക്ക് പോ​രാ​ട്ട​ത്തി​ന്‍റെ ക​രു​ത്തു​ണ്ട്.

'മാ​പ്പു​മി​ല്ല, കോ​പ്പു​മി​ല്ല…​ജീ​വി​ത​ത്തി​ൽ തോ​റ്റാ​ലും ആ​ർ​എ​സ്എ​സി​നോ​ട് തോ​ൽ​ക്കി​ല്ല'! കാ​ല​ടി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ്.'ഇ​ത് വെ​റു​മൊ​രു മു​ദ്രാ​വാ​ക്യ​മ​ല്ല. അ​നീ​തി​ക്കു മു​ന്നി​ൽ ത​ല​കു​നി​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ്'. പ​ക്ഷേ ഈ ​പോ​രാ​ട്ട​ത്തി​നി​ട​യി​ൽ ന​മ്മ​ൾ മ​റ​ക്ക​രു​താ​ത്ത ഒ​രു കാ​ര്യ​മു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​യു​ധം അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​മാ​ണ്. ​രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ ഉ​ണ്ടാ​കാം.​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കാം.​അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളും ഉ​ണ്ടാ​കാം.​എ​ന്നാ​ൽ അ​തി​നി​ട​യി​ൽ പ​ഠ​നം ന​ഷ്ട​പ്പെ​ട​രു​ത്.

കാ​ര​ണം, ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഭാ​വി നി​ർ​ണ​യി​ക്കേ​ണ്ട​ത് അ​വ​ന്‍റെ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളോ അ​ധി​കാ​രി​ക​ളോ അ​ല്ല. അ​വ​ന്‍റെ അ​റി​വും ക​ഴി​വും അ​ധ്വാ​ന​വു​മാ​ണ്. സ​മ​രം ചെ​യ്യേ​ണ്ടി​വ​ന്നാ​ലും പു​സ്ത​കം കൈ​വി​ട​രു​ത്.​നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​മ്പോ​ഴും പ​ഠ​ന​ത്തെ കൈ​വി​ട​രു​ത്. പ്ര​തി​ഷേ​ധി​ക്കു​മ്പോ​ഴും പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള സ്വ​പ്നം ഉ​പേ​ക്ഷി​ക്ക​രു​ത്.

കാ​മ്പ​സു​ക​ൾ ആ​ശ​യ​സം​വാ​ദ​ങ്ങ​ളു​ടെ ഇ​ട​ങ്ങ​ളാ​ക​ണം.​വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങു​ന്ന ഇ​ട​ങ്ങ​ളാ​ക​രു​ത്. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ കൊ​ണ്ട് ഒ​രു സ​മ​ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താം. എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യാ​ണ് ഒ​രു ത​ല​മു​റ​യെ മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യു​ന്ന​ത്.​മാ​പ്പു​മി​ല്ല, കോ​പ്പു​മി​ല്ല എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​നൊ​പ്പം മ​റ്റൊ​രു സ​ന്ദേ​ശം കൂ​ടി ഉ​യ​ര​ട്ടെ, പ​ഠ​നം മു​ട​ക്കി​ല്ല, പോ​രാ​ട്ടം നി​ർ​ത്തി​ല്ല, ഭാ​വി തോ​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ന് നീ​തി ല​ഭി​ക്ക​ട്ടെ.​അ​വ​രു​ടെ പ​ഠ​ന​ത്തി​ന് ത​ട​സ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്ക​ട്ടെ.​വി​ജ​യ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യ​ങ്ങ​ൾ അ​വ​ർ ര​ചി​ക്ക​ട്ടെ.

Tags : Kalady University Kalady campus KaladyUniversity strike Education

Recent News

Corehub Up