കുസാറ്റ് ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് പരീക്ഷാകേന്ദ്രങ്ങള്‍
കൊച്ചി: കേന്ദ്ര അണുശക്തിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം ഡിസംബര്‍ രണ്ടിനു നടത്തുന്ന മേഖലാ ഗണിതശാസ്ത്ര ഒളിമ്പ്യാഡിന്റെ പരീക്ഷാകേന്ദ്രങ്ങള്‍ നിശ്ചയിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, കൊല്ലം ഫാത്തിമറോഡ് ട്രിനിറ്റി ലൈസ്യം സ്കൂള്‍, കോട്ടയം സിഎംഎസ് കോളജ്, ആലപ്പുഴ ടിഡിഎച്ച്എസ്എസ്, എറണാകുളം വാരിയം റോഡ് ചിന്മയാ വിദ്യാപീഠം, തൃശൂര്‍ സെന്റ് തോമസ് കോളജ് എച്ച്എസ്എസ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ്, മലപ്പുറം ഡൌണ്‍ഹില്‍ ജിബിഎച്ച്എസ്എസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, കണ്ണൂര്‍ തലപ് ചിന്മയവിദ്യാലയം, കൊട്ടാരക്കര ജിബിഎച്ച്എസ്എസ് എന്നിവയാണു പരീക്ഷാകേന്ദ്രങ്ങള്‍. ഹാള്‍ ടിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍മാരില്‍നിന്നു ലഭിക്കും. 23നു ശേഷവും ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ഡോ.എ.വിജയകുമാറുമായി ബന്ധപ്പെടണം. ഫോണ്‍: 9447608851.