ക്രോസ് വിസ്താരത്തിലെ പരാമര്‍ശം: സാക്ഷിക്കു കോടതിയുടെ വിമര്‍ശനം
കോഴിക്കോട്: സാക്ഷി വിസ്താരത്തിനിടെ പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിലെ ചില പരാമര്‍ശങ്ങളോട് മൂന്നാം സാക്ഷി കെ.കെ. പ്രസീത് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടു മറുപടി നല്‍കിയത് കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കുന്നിടത്തുണ്ടായ പാളിച്ചകളെ പ്രതിഭാഗം അഭിഭാഷകരും വിമര്‍ശിച്ചു. ചില ചോദ്യങ്ങളോട് അലസമായ രീതിയിലാണ് പ്രസീത് മൊഴിനല്‍കിയത്. ചില സമയങ്ങളില്‍ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ തയാറാകാതിരുന്നപ്പോഴും ചില ചോദ്യങ്ങള്‍ക്കു മറുചോദ്യമുന്നയിച്ചപ്പോഴുമാണു കോടതി ഇടപെട്ടത്. രണ്ടു ദിവസം മുമ്പു തുടങ്ങിയ ക്രോസ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി.

പലഘട്ടങ്ങളിലും സാക്ഷിയു ടെ ചില പരാമര്‍ശങ്ങള്‍ കോടതിമുറിക്കുള്ളില്‍ ചിരിപടര്‍ത്തുകയും ചെയ്തു.