അധ്യാപക നിയമന അംഗീകാരം: അനുകൂല നടപടിയുണ്ടാകുമെന്നു മന്ത്രി
അധ്യാപക നിയമന അംഗീകാരം: അനുകൂല നടപടിയുണ്ടാകുമെന്നു മന്ത്രി
Thursday, September 18, 2014 12:22 AM IST
കോട്ടയം: മാനേജ്മെന്റ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കുന്നതിലെ തടസം ഒഴിവാക്കാന്‍ നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് ഫ്രണ്ട് പ്രതിനിധികള്‍ ധനമന്ത്രി കെ.എം. മാണിയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബുമായി സെക്രട്ടേറിയറ്റില്‍ ചര്‍ച്ച നടത്തി.

മൂന്നു വര്‍ഷമായി നിയമന അംഗീകാരവും ശമ്പളവുമില്ലാതെ ജോലിചെയ്യുന്ന സാഹചര്യം പ്രതിനിധികള്‍ അറിയിച്ചു. ഗുജറാത്തില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ മടങ്ങി വന്നശേഷം മറ്റ് അധ്യാപക സംഘടനകളും മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തി പരിഹാരം കണ്െടത്താമെന്നു മന്ത്രി പി.കെ. അബ്ദു റബ് ഉറപ്പു നല്‍കി.നിയമന പ്രായപരിധി കഴിയാറായ അധ്യാപകര്‍ വരെ നിയമനവും വേതനവുമില്ലാതെ ദുരിതത്തില്‍ കഴിയുകയാണ്. അധ്യാപനത്തിനു പുറമെ സ്കൂളിലെ ഇതര ചുമതലകളും ഇവര്‍ വഹിക്കുന്നു. നിയമനം അംഗീകരിക്കുന്നതുവരെ ദിവസവേതനം നല്കാന്‍പോലും നടപടിയുണ്ടാകുന്നില്ല. സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ അനുപാതവും മറ്റുമാനദണ്ഡങ്ങളും കൃത്യമായി പാലിക്കപ്പെട്ട നിയമനം വാങ്ങിയ അധ്യാപകരാണ് നിയമക്കുരുക്കുകളില്‍പ്പെട്ട് ആശങ്കയില്‍ കഴിയുന്നത്. നോണ്‍ അപ്രൂവഡ് ടീച്ചേഴ്സ് ഫ്രണ്ടിനെ പ്രതിനിധീകരിച്ച് ജോജോ മണ്ണൂര്‍, ബിജു സെബാസ്റ്യന്‍, ടോബിന്‍ കെ. അലക്സ്, അനീഷ് ജോര്‍ജ്, ധീരജ് അഗസ്റിന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.